
മുംബൈ : സൗദിയിൽ നിന്നും ഉദരരോഗത്തിനുള്ള വിദഗ്ധചികിൽസയ്ക്കായി നാട്ടിലേക്കു പോയ പ്രവാസി വിമാനയാത്രയ്ക്കിടെ മരിച്ചു. പുല്ലൂക്കര കാരപ്പൊയിൽ കാട്ടിൽ അബു (73) ആണ് മരിച്ചത്. ഇദ്ദേഹം ജിദ്ദയിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ കോഴിക്കോട്ടേക്കു യാത്ര ചെയ്യുകയായിരുന്നു. പുറപ്പെട്ട് അധികം വൈകാതെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നു വിമാന ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി. ശേഷം ചികിൽസയ്ക്കായി വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അബുവിന്റെ കബറടക്കം ഇന്നു പുല്ലൂക്കര പാറാൽ ജമാഅത്ത് പള്ളിയിൽ . ഭാര്യമാർ: മറിയം, നഫീസ. മക്കൾ: സലീം, ആരിഫ, നദീറ, ഖാദർ. മരുമക്കൾ: റഹ്‍മത്ത്, മുസ്തഫ, അസീസ്, റമീസ.
Also read ;സൗദിയുടെ ഈ നടപടി വിദേശികള്‍ക്ക് ആശ്വാസമാകും
Post Your Comments