കോഴിക്കോട്: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച വ്യാജചിത്രം പ്രസിദ്ധീകരിച്ച് സിപിഐ മുഖപത്രം ജനയുഗം, യോഗി ആദിത്യനാഥിനെ അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശുവില്‍ നിന്നും നേരിട്ട് ഗോമൂത്രം കുടിക്കുന്നുവെന്ന പേരില്‍ വ്യാജ ചിത്രം നല്‍കിയാണ് അപമാനിച്ചത്. ചിത്രം വ്യാജമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം യോഗിയുമായോ, ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തക്കാണ് ജനയുഗം ഇത്തരത്തിലൊരു ചിത്രം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ഇരുപത്തി ഒന്‍പതാം തീയതിയാണ് സിപിഐ മുഖപത്രമായ ജനയുഗം യു പി മുഖ്യമന്ത്രിയോഗി ആദിത്യനാഥിനെ അപമാനിച്ചുകൊണ്ടുള്ള ചിത്രം പ്രസിദ്ധീകരിച്ചത്. യോഗി പശുവില്‍ നിന്നും നേരിട്ട് ഗോമൂത്രം കുടിക്കുന്ന വ്യാജ ചിത്രമാണ് ജനയുഗം പ്രചരിപ്പിച്ചത്.
മാദ്ധ്യമ പ്രവര്‍ത്തക തവ് ലീന്‍ സിംഗ് നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാദ്ധ്യമ ധര്‍മ്മത്തെ വരെ ചോദ്യം ചെയ്ത ചിത്രം വ്യാജമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ സി പി ഐ മുഖപത്രം ഇതൊന്നും വകവെക്കാതെയാണ് യോഗിയെ അപമാനിക്കാനായി തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചത്.
Post Your Comments