Latest NewsIndiaNews

ഭാര്യാ പീഡനത്തെത്തുടർന്ന് വിവാഹമോചനം തേടി യുവാവ് കോടതിയിൽ

ഭാര്യയുടെ ഉപദ്രവം സഹിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ വിവാഹമോചനം തേടി യുവാവ് കോടതിയിൽ. ഒടുവിൽ യുവാവിന്  അനുകൂല വിധികോടതി നൽകി. ദക്ഷിണമുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. യുവതിക്ക് അനുകൂലമായ കുടുംബക്കോടതി വിധി റദ്ദ് ചെയ്താണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

വിവാഹം കഴിഞ്ഞ അടുത്ത വർഷം മുതൽ കാന്‍സര്‍ ബാധിതയായ തന്റെ അമ്മയെ ഭാര്യ ശാരീരികമായി ഉപദ്രവിക്കുമായിരുനെന്നും. അതേവർഷം തന്നെ താനും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുമെന്ന് ഭാര്യ വ്യാജപരാതി നല്കി. തുടർന്ന് തന്നെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും സത്യം മനസിലായപ്പോള്‍ വിട്ടയയ്ക്കുകയും ചെയ്‌തെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.

2006 ലായിരുന്നു ഇരുവരുടെയും വിവാഹം. 2009ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് പരാതി ഫയല്‍ ചെയ്തത്. വിവാഹമോചനം അനുവദിച്ച കോടതി യുവതിയോട് ഭര്‍ത്താവിന് 50,000 രൂപ കോടതിച്ചെലവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button