Latest NewsKeralaNews

കൂലി ചോദിച്ചത് അൽപ്പം കൂടി; ഒടുവിൽ മുൻസിഫ് ചുമട്ടു തൊഴിലാളിയായി

കോട്ടയം : കോടതിയോട് കൂലി ചോദിച്ചത് അൽപ്പം കൂടി ഒടുവിൽ മുൻസിഫിനു ചുമട്ടു തൊഴിലാളിയായി മാറേണ്ടിവന്നു. വൈക്കത്ത് പഴയ കോടതിയിൽ നിന്നു പുതിയ കോടതി സമുച്ചയത്തിലേക്ക് ഫയലുകൾ മാറ്റാൻ തൊഴിലാളികൾ ചോദിച്ച കൂലി 35,000 രൂപയായിരുന്നു.

എന്നാൽ ചോദിച്ച തുക അനുവദിക്കാനുള്ള സാങ്കേതിക പ്രശ്‌നം ഉയർന്നതോടെ കേസുകെട്ടുകളടങ്ങിയ 500 ചാക്കുകെട്ടുകൾ മുൻസിഫ് വി.എസ്. വീണയുടെ നേതൃത്വത്തിൽ ചുമന്നുമാറ്റി. 100 കിലോ ഭാരമുള്ള ചാക്കുകെട്ടുകളാണ് നാലാം നിലയിൽ എത്തിച്ചത്. വൈക്കം ബാർ അസോസിയേഷനും ക്ലാർക്ക് അസോസിയേഷനും കോടതി ജീവനക്കാരും പാരാ ലീഗൽ വോളന്റിയർമാരും സാധനങ്ങൾ മുകളിലെത്തിക്കാൻ സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button