KeralaLatest NewsIndiaNews

വ്യാജ ഹർത്താൽ; അറസ്റ്റിലായത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അനുഭാവികൾ

കോഴിക്കോട് : ഏപ്രില്‍ 16-ന് നടന്ന വ്യാജ ഹർത്താലിൽ അറസ്റ്റിലായവരിലേറെയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, റൂറല്‍ എന്നീ നാല് പോലീസ് ജില്ലകളില്‍ അറസ്റ്റിലായവരുടെ വിവരം ഇങ്ങനെയാണ്. മുസ്ലീം ലീഗ് (190), എസ്.ഡി.പി.ഐ. (155), സി.പി.എം. (46), സി.പി.ഐ. (43), കോണ്‍ഗ്രസ് (30), ജനതാദള്‍ (ഏഴ്), നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (നാല്), വെല്‍ഫെയര്‍പാര്‍ട്ടി (10). ഇവര്‍ക്കുപുറമേ ഈ നാല് പോലീസ് ജില്ലകളിലായി ഒരുപാര്‍ട്ടിയിലുംപെടാത്ത 40 പേരും അറസ്റ്റിലായിട്ടുണ്ട്.

also read:വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു

762 പേര്‍ക്കെതിരേയാണ് വയനാട്ടിൽ കേസെടുത്തിട്ടുള്ളത്.149 പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് 400 പേര്‍ അറസ്റ്റിലായി. 190 പേര്‍ റിമാന്‍ഡിലായി. 2000 പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് മലപ്പുറം പോലീസ് അറിയിച്ചു. ഇവരില്‍ 500 പേരെങ്കിലും നേരിട്ട് പ്രതികളാകുമെന്നാണ് നിഗമനം. തീവ്രസ്വഭാവമുള്ള സംഘടനകള്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് നേരത്തേ പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പുറകെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നത്.

shortlink

Related Articles

Post Your Comments


Back to top button