വെള്ളത്താൽ ചുറ്റപ്പെട്ട ഒരു മനോഹര സ്ഥലം കാഴ്ച്ചയ്ക്ക് ഭംഗി വർധിപ്പിക്കും അങ്ങനെയൊരു സ്ഥലം ഇന്ത്യയിൽ ഉണ്ട്, അതാണ് മാജുലി ദ്വീപ് .ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് അസമിലെ മാജുലി എറ്റവും വലിയ നദീ ദ്വീപെന്ന ഗിന്നസ് റെക്കോർഡ് നേടിയത്. മാജുലി ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ല എന്നും അറിയപ്പെടുന്നുണ്ട്.
അപൂർവമായ കാർഷികസംസ്‌കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുലി. രാസവളങ്ങൾ ഇടാത്ത നൂറിൽപരം വ്യത്യസ്തതരം നെല്ലുകളാണ് ഇവിടെ വിളയുന്നത്. 880 ചതുരശ്രകിലോമീറ്റർ വിസ്തൃതിയാണ് മാജുലിക്കുള്ളത്. മൽസ്യബന്ധനത്തിലേർപ്പെടുന്ന മിഷിങ് ഗോത്രങ്ങൾ ഉൾപ്പെടെ അനവധി പുരാതന ഗോത്രങ്ങളാണ് അസമിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. 144 ഗ്രാമങ്ങളിലായി 1.6 ലക്ഷം ആണ് ജനസംഖ്യ. ബ്രഹ്മപുത്രയിലെ അതി സുന്ദരമായ ദ്വീപിനെ ഓരോ വർഷവും നദി വിഴുങ്ങുകയായിരുന്നു. 100 വർഷത്തിനിടയിൽ 400 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് നദിയെടുത്തത്. അനവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
ദ്വീപിലേക്കുള്ള യാത്ര
ലക്ഷ്വറി ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകാം. എന്നാല്‍ ഇവിടുത്തെ പ്രാദേശിക ജീവിതങ്ങളെ കുറിച്ച് മനസിലാക്കണമെങ്കില്‍ സാധാരണ മോട്ടര്‍ ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകുന്നതായിരിക്കും അനുയോജ്യം. ഈ ബോട്ടില്‍ കാര്‍, ബൈക്ക് തുടങ്ങിയവ കൊണ്ടുപോകാം. ആദ്യമായി ഇതില്‍ പോകുന്നവര്‍ക്ക് ഭയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഒരു പൊതുഗതാഗതം മാത്രമായിരിക്കും.
അരമണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയാണ് ദ്വീപിലേയ്ക്കുള്ളത്. അസമിലെ പ്രധാനനഗരമായ ഗുവാഹത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപില്‍ ബ്രാഹ്മണര്‍, കാലിത്താസ്, മിഷിങ്സ്, ഡിയോറി എന്നിങ്ങനെ പല ജാതിയിലും മതത്തിലും പെട്ട ആളുകളുണ്ട്. ഹോസ്റ്റല്‍ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന താമസസൗകര്യമാണ് ഇവിടെ കാത്തിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളേ ഉണ്ടാകൂ.
താമസം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോൾ വഴിയരികില്‍ നെല്‍വയലുകള്‍, കടുക് വയലുകള്‍, മുളന്തോട്ടങ്ങള്‍ എന്നിവയും കാണാം. മിഷിന്‍ ഗോത്രത്തിന്റെ മുള വീടുകള്‍ ആകര്‍ഷകമാണ്. ഈ മുള വീടിന്റെ നടുക്ക് തീ കായാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ മുള കൊണ്ട് പലതരം നിര്‍മ്മിതികളും ചെയ്യുന്നതും ഇവിടെ കാണാം. മിഷിന്‍സ് “മെക്കേല ചാര്‍ഡറും” (ആസാമിലെ പാരമ്പ ര്യ വസ്ത്രങ്ങള്‍) മറ്റ് പാരമ്പര്യ വസ്ത്രങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചെടുക്കും. കൃഷി പണി കഴിഞ്ഞാല്‍ ഇവിടുത്തെ പുരുഷന്മാര്‍ മുള കൊണ്ടുള്ള കട്ടിലും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിക്കും.
നവ വൈഷ്ണവ സംസ്‌കൃതിയുടെ കേന്ദ്രമായ മാജുലിയിൽ അനവധി വൈഷ്ണവ സത്രങ്ങളുണ്ട്. വെള്ളപ്പൊക്കത്തെ ഭയന്ന് അനവധി സത്രങ്ങൾ കരയിലേക്ക് മാറ്റി സ്ഥാപിച്ചു.”മുന്‍പ് 60 സത്രങ്ങള്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ വന്നപ്പോള്‍ അത് 32 ആയി കുറഞ്ഞു. ഔന്യാതി സത്രം ഇവിടുത്തെ സത്രങ്ങളില്‍ ഏറ്റവും വലിയ സത്രമാണ്. സത്രങ്ങളില്‍ താമസിക്കുന്നവരെ വൈഷ്ണവ് എന്നാണ് അറിയപ്പെടുന്നത്. കൃഷ്ണനെ ആണ് ഇവിടെയുള്ളവർ ആരാധിക്കുന്നത്. സത്രീകള്‍ക്കുള്ള താമസസൗകര്യം സത്രയില്‍ ഇല്ല. വിവാഹം കഴിഞ്ഞവര്‍ക്കും സത്രയില്‍ പ്രവേശനമില്ല.
ഇത്തരത്തിൽ ഇന്ത്യൻ സംസ്കാര ചരിത്രത്തിൽ നിന്നും വ്യത്യസ്തമായി മാറിയ ഈ കൊച്ചു ദ്വീപിലേക്കുള്ള യാത്ര, സഞ്ചാരികൾക്ക് പുതു അനുഭവം നല്കുമെന്നതാണ് വാസ്തവം.
Post Your Comments