തിരുവനന്തപുരം ; ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വ്യാഴാഴ്ച നടത്താൻ സാധ്യത. ഇതിനു മുന്നോടിയായുള്ള പരീക്ഷാ ബോർഡ് യോഗം ബുധനാഴ്ച വൈകുന്നേരം അഞ്ചിനു ചേരും. പരീക്ഷാ കമ്മീഷണർ കൂടിയായ ഡിപിഐയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പരീക്ഷാ ഫലത്തിന് അംഗീകാരം നല്‍കും. ശേഷം ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള തീയതി തീരുമാനിക്കും. ചൊവ്വാഴ്ച പൊതു അവധി ആയതിനാലാണ് പരീക്ഷാ ബോർഡ് യോഗം ബുധനാഴ്ചത്തേയ്ക്കു തീരുമാനിച്ചത്. ഫലപ്രഖ്യാപനം നിലവിലെ സാഹചര്യത്തിൽ മൂന്നിനു തന്നെ നടത്തുമെന്നാണ് സൂചന. ഇതിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികൾ തിങ്കളാഴ്ച പൂർത്തിയായി.
ALSO READ ;സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
Post Your Comments