Latest NewsNewsInternationalGulf

സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറഞ്ഞേക്കാം, കാരണം ഇതാണ്

ജിദ്ദ: സൗദിയില്‍ കടകളുടെ പ്രവൃത്തി സമയം കുറഞ്ഞേക്കും. സമയം കുറയ്ക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു. സമിതി അംഗീകരിച്ചാല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍, രാത്രി ഒമ്പത് മണിക്കുതന്നെ അടയ്‌ക്കേണ്ടി വരും. വനിതകളടക്കം കൂടുതല്‍ പേരെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് നടപടി.

കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകാരത്തിനും പുനപ്പരിശോധനയ്ക്കുമായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്നതില്‍ നിന്ന് ചില മേഖലകളെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഫാര്‍മസി, ഹറം പള്ളികളുടെ പരിസരത്തുള്ള കടകള്‍ തുടങ്ങിയവ ഇതില്‍ പെടും.

റമദാന്‍ മാസത്തിലും പ്രവൃത്തി സമയത്തില്‍ ഇളവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അര്‍ദ്ധരാത്രി വരെ ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കാറുണ്ട്. ഇതുകാരണം സൗദി വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button