ചെന്നൈ ; സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയുടെ കഴുത്തറുത്ത് യുവാവിന്റെ കൊടും ക്രൂരത. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിൽ പട്ടാപ്പകൽ ജനത്തിരക്കുള്ള സ്ഥലത്ത് വെച്ച് കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശില്പയ്ക്ക് നേരെയായിരുന്നു ആക്രമണം. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
കോളേജില്‍ നിന്ന് തിരികെ വരവേ തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്പ വാക്കേറ്റത്തിലേര്‍പ്പെട്ടു. വഴക്ക് മൂര്‍ഛിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശില്പയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. സംഭവം കണ്ടു ഓടി എത്തിയ നാട്ടുകാർ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കുകയും യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പോലീസിലേല്‍പ്പിക്കുകയും ചെയ്തു.
ശില്പയ്ക്ക് മുന്‍പരിചയമുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്നു. ശേഷം നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്പ താത്പര്യം കാട്ടാതിരിന്നതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
Also read ;കാമുകിയെ പീഡിപ്പിച്ച ശേഷം വസ്ത്രങ്ങൾ നൽകാതെ പുറത്തിറക്കി വിട്ടു; ദുബായിൽ യുവാവിന് കടുത്ത ശിക്ഷ
Post Your Comments