Latest NewsNewsIndia

കവിന്ദർ ഗുപ്‍ത സത്യപ്രതിജ്ഞ ചെയ്തു

കശ്മീർ : ജമ്മുകശ്മീർ ഉപമുഖ്യമന്ത്രിയായി കവിന്ദർ ഗുപ്‍ത സത്യപ്രതിജ്ഞ ചെയ്തു. ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കവിന്ദർ ഗുപ്‍ത സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയില്‍ നിന്നും സത്പാല്‍ ശര്‍മ്മ, രാജീവ് ജസ്രോഷ്യ, ദേവീന്ദര്‍ കുമാര്‍ മണിയാല്‍, ശക്തിരാജ് എന്നിവരാണ് പുതിയതായി മന്ത്രമാരായി ചുമതല ഏറ്റത്.

മൊഹമ്മദ് ഖലീലും അഷ്‌റഫ് മിറുമാണ് പിഡിപിയില്‍ നിന്നും കൂട്ടുകക്ഷി മന്ത്രിസഭയില്‍ എത്തിയത്. ജമ്മുവിലെ മുന്‍ മേയറാണ് കവീന്ദര്‍ ഗുപ്ത ജമ്മുവിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജയിച്ചു കയറിയത്. ബിജെപി ജമ്മുകശ്മീര്‍ സംസ്ഥാന പ്രസിഡന്റാണ് സത്പാല്‍ ശര്‍മ്മ, ദേവീന്ദര്‍ കുമാര്‍ ജമ്മുവിലെ സാംബാ മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടയാളും ശക്തിരാജ് ദോധാ ജില്ലയില്‍ നിന്നും വിജയിച്ച്‌ എത്തിയയാളുമാണ്. കവീന്ദര്‍ ഗുപ്തയുടെ പകരക്കാരനായി സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയതായി നിയോഗിക്കപ്പെട്ടത് നിര്‍മ്മല്‍ സിംഗാണ്.

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍എന്‍ വോഹ്‌റയാണ് പുതിയതായി ചുമതലയേറ്റ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്ഭവന് പകരം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്. പ്രവര്‍ത്തനങ്ങള്‍ ശ്രീനഗറിലേക്ക് മാറ്റിയതും ജമ്മുവിലെ ഓഫീസ് അടച്ചിട്ടിരിക്കുന്നതിനെയും തുടര്‍ന്നാണ് ചടങ്ങുകള്‍ കണ്‍വെന്‍ഷന്‍ സെന്ററിലാക്കിയത്.

മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അതിനുപകരമായി നിയമസഭ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത  ചുമതലയേല്‍ക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് നിര്‍മല്‍ സിങ് രാജി വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button