മുംബൈ ; ഏവരും പ്രത്യേകിച്ച് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ. കമ്പനി ലാഭത്തിലാണെന്നതാണ് ആ പ്രഖ്യാപനം. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്‍റെ വളര്‍ച്ചയുമായി അതിവേഗ മുന്നേറ്റത്തിലാണ് ഇപ്പോൾ ജിയോ.
510 കോടി രൂപയുടെ ലാഭമാണ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ നേടിയെടുത്തത്.
504 കോടിയായിരുന്നു ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കമ്പനിയുടെ ലാഭം.
137.10 രൂപയാണ് ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി ലഭിക്കുന്ന ഇപ്പോഴത്തെ വരുമാനം.
7,120 കോടി രൂപയാണ് കണക്കുകളെ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം.
ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ലവകരമായ മുന്നേറ്റവുമായി വിപണിയിലെത്തിയ ജിയോയുടെ ഓരോ തീരുമാനങ്ങളും വലിയ വാര്‍ത്ത പ്രാധാന്യമാണ് നേടിയിരുന്നത്.
Also read ;പുതിയ അഞ്ച് കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം
Post Your Comments