ലണ്ടന്‍•ഫ്രഞ്ച് വിദ്യാര്‍ത്ഥിനി തന്റെ കന്യകാത്വം ഒരു ബിസിനസുകാരന് ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റു. പാരിസില്‍ നിന്നുള്ള ജാസ്മിന്‍ എന്ന 20 കാരിയായ കുപ്രസിദ്ധ വെബ്‌സൈറ്റായ സിന്‍ഡ്രല്ല എസ്കോര്‍ട്ട് വഴി സ്വയം വില്പന നടത്തിയത്.
വാള്‍ സ്ട്രീറ്റിലെ ഒരു പ്രമുഖ ബാങ്കര്‍ ആണത്രേ സെക്സിനായി യുവതിയെ സ്വന്തമാക്കിയത്. ഏകദേശം 1.2 മില്യണ്‍ യൂറോ (ഏകദേശം 9.13 കോടി ഇന്ത്യന്‍ രൂപ) വാഗ്ദാനം ചെയ്താണ് ഇയാള്‍ ലേലം വിജയിച്ചതത്രെ. ഒരു ലോസ് ഏഞ്ചലസ് ഡി.ജെയേയും മ്യൂണിച്ചില്‍ നിന്നുള്ള ‘റിയല്‍ എസ്റ്റേറ്റ് രാജാവി’നെയും പരാജയപ്പെടുത്തിയാണ് വാള്‍സ്ട്രീറ്റ് ബാങ്കര്‍ യുവതിയുടെ കന്യകാത്വം സ്വന്തമാക്കിയത്.
കടുത്ത മതപരമായ വിശ്വാസമുള്ള കുടുംബത്തില്‍ വളര്‍ന്ന ജാസ്മിന്‍ ആദ്യകാലത്ത് തന്റെ വിവാഹത്തിന് വേണ്ടി പണം സമ്പാദിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് സ്വന്തമായി ബിസിനസ് തുടങ്ങാനും ലോകസഞ്ചാരത്തിന് പോകാനും പണത്തിന് വേണ്ടി സ്വന്തം കന്യകാത്വം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കന്യകാത്വം വിറ്റതില്‍ താന്‍ സന്തോഷവതിയാണെന്നും ഇടപാടുകാരനെ കണ്ടുകഴിഞ്ഞതായും ജാമ്സിന്‍ പറഞ്ഞു. ആത്മാര്‍ത്ഥമായി ഇടപെടാന്‍ ആദ്യം അല്പം പേടി തോന്നി. ഒടുവില്‍ താന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടു. അയാള്‍ ഒരു മാന്യനാണ്. തന്നെ നന്നായി നോക്കിയെന്നും ജാസ്മിന്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുവതി തയ്യാറായില്ല. എന്നാല്‍ ഇരുവരും ഒരിക്കല്‍ കൂടി ഡേറ്റ് ചെയ്യാന്‍ പോകുകയാണെന്നും അവര്‍ വെളിപ്പെടുത്തി. ചിലപ്പോള്‍ ലോകസഞ്ചാരം ഇരുവരും ഒന്നിച്ചായിരിക്കുമെന്നും ജാസ്മിന്‍ പറയുന്നു.
തന്റെ തീരുമാനത്തെ കുടുംബവും സുഹൃത്തുക്കളും പിന്തുണച്ചതായും 20 കരി പറഞ്ഞു.
കന്യകമാര്‍ മുതല്‍ ഹോളിവുഡ് എ-ലിസ്റ്റര്‍മാര്‍ വരെയുള്ള ഹൈ-പ്രൊഫൈല്‍ ഇടപാടുകാര്‍ ലൈംഗികത വില്പനയ്ക്ക് വയ്ക്കുന്ന കുപ്രസിദ്ധ വെബ്‌സൈറ്റാണ് സിന്‍ഡ്രല്ല എസ്കോര്‍ട്ട്സ്. അബുദാബിയില്‍ നിന്നുള്ള ഒരു ബിസിനസുകാരന്‍ 2.5 മില്യണ്‍ യൂറോയ്ക്ക് ഗിസെല്ലേ എന്ന അമേരിക്കന്‍ യുവതിയെ സ്വന്തമാക്കിയതാണ് ഈ വെബ്‌സൈറ്റില്‍ നടന്ന ഏറ്റവും വലിയ ഇടപാട്.
Post Your Comments