കൊല്‍ക്കത്ത: ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ബിരിയാണിയിലും ബര്‍ഗറിലും കട്‌ലറ്റിലുമെല്ലാം ചേര്‍ക്കുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ഇതോടെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നവരും കഴിച്ചവരും ആശങ്കയിലാണ്. സ്വകാര്യ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 20 ടണ്ണോളം വരുന്ന പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് അവശിഷ്ടങ്ങളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത രാജാബസാറിലെ ഐസ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലാണ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും പിടികൂടിയത്.
ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ഐസ് ഫാക്ടറിയിലായിരുന്നു റെയ്ഡ്. ഇവിടെ ഹോട്ടലുകളില്‍ ബിരിയാണിയും, മീറ്റ് റോള്‍, ബര്‍ഗര്‍, സാന്‍ഡ്വിച്ച് തുടങ്ങിയ ഇറച്ചി വിഭവങ്ങളും ഉണ്ടാക്കാന്‍ ഇത്തരം ഇറച്ചിയാണ് ഉപയോഗിച്ചിരുന്നതത്രേ. പോത്തിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളും പിടികൂടിയവയില്‍ ഉള്‍പ്പെടും. സംഭവത്തില്‍ ആറ് പേരെ പിടികൂടിയതായി സൗത്ത് 24 പര്‍ഗനാസ് പോലീസ് സൂപ്രണ്ട് കോടേശ്വര്‍ റാവു അറിയിച്ചു.
Post Your Comments