തിരുവനന്തപുരം: ലിഗ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. കസ്റ്റഡിയിലായ ഉദയന്‍, ഉമേഷ് എന്നിവരുടെ മൊഴികളാണ് പുറത്തു വന്നത്. ലിഗ കടല്‍ത്തീരത്ത് നടന്നുവരുന്നത് കണ്ടുവെന്നും സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചെന്നുമാണ് ഇവരുടെ മൊഴി.
കസ്റ്റഡിയിലുള്ളവര്‍ ആണ് ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതും ഉപദ്രവിച്ചതുമെന്ന് പൊലീസ് പറയുന്നു. മാത്രമല്ല കാണാതായ മാര്‍ച്ച് 14 രാത്രിയാണ് ലിഗ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഉദയന്‍, സുമേഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് രാസപരിശോധനാ ഫലം വന്നതിന് ശേഷമാണ്. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.
read also” ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ലിഗയുടെ മരണം കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് അതിൽ പറയുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം.
Post Your Comments