ലക്നൗ ; തിളച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച് ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി വലിയ അലുമിനിയം പാത്രത്തിൽ തിളപ്പിച്ച് കൊണ്ടിരുന്ന പഞ്ചസാര ലായനിയിലേക്ക് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. . ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
Also read ;കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി
Post Your Comments