Weekened GetawaysHill StationsCruisesNorth EastAdventureIndia Tourism Spots

യാത്രകൾക്ക് അർത്ഥം നൽകുന്ന ഷില്ലോങ്‌ നഗരം

ഇന്ത്യയുടെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌ ഷില്ലോങ്‌. സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്‍ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്‌പങ്ങള്‍, സ്‌നേഹശീലരായ ജനങ്ങള്‍, കൊളോണിയല്‍ സ്വാധീനമുള്ള അതിഥ്യം ഇവയെല്ലാം ചേര്‍ന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരം.

Image result for shillongഎല്ലായിടവും ഹരിതമയമാണെങ്കിലും തിരക്കേറിയ ഒരു നഗരജീവിതം ഉണ്ടെന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരത്തെ ആകര്‍ഷകമാക്കുന്നത്‌. ഷില്ലോങ്ങിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധി വെള്ളച്ചാട്ടങ്ങളാലും കൊടുമുടികളാലും പ്രകൃതി ഷില്ലോങിനെ അനുഗ്രഹിച്ചിരിക്കുന്നു. ഷില്ലോങ്‌ കോടുമുടി, എലിഫന്റ്‌ വെള്ളച്ചാട്ടം, സ്വീറ്റ്‌ വെള്ളച്ചാട്ടം, ലേഡി ഹൈഡരി പാര്‍ക്ക്‌, വാര്‍ഡ്‌സ്‌ തടാകം, പോലീസ്‌ ബസാര്‍ എന്നിവ സന്ദര്‍ശിക്കാതെ ഷില്ലോങ്‌ വിനോദ സഞ്ചാരം പൂര്‍ണമാകില്ല.

Image result for shillong

തനത്‌ സംസ്‌കാരങ്ങള്‍ക്കായുള്ള ഡോണ്‍ ബോസ്‌കോ മ്യൂസിയം സന്ദര്‍ശിക്കേണ്ടവയില്‍ മുമ്പിലാണ്‌. ഖാസിസ്‌- ഷില്ലോങിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഖാസിസ്‌, ജൈന്തായിസ്‌, ഗാരോസ്‌ എന്നീ മൂന്ന്‌ പ്രമുഖ ഗോത്ര വര്‍ഗ്ഗക്കാരുള്ള ഗോത്ര സംസ്ഥാനമാണ്‌ മേഘാലയ. ഖാസിസ്‌ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോങില്‍ ഏറെ ഉള്ളത്‌ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പഴയ ഗോത്രവര്‍ഗ്ഗക്കാരായ ഖാസിസ്‌ ഗോത്രക്കാരാണ്‌. ആസ്‌ട്രോ-ഏഷ്യാന്തിക്‌ കുടംബത്തില്‍ ഉള്‍പ്പെടുന്നവരാണ്‌ ഖാസിസ്‌ ജനത.രാജ്യത്ത്‌ അപൂര്‍വമായി കണ്ടു വരുന്ന പെണ്‍ കുടുംബാവകാശ സംവിധാനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്‌.

Image result for shillong

പെണ്‍ കുട്ടികളാണ്‌ ഇവരുടെ കുടംബം നിലനിര്‍ത്തുന്നത്‌ . അതിനാല്‍ പെണ്‍ കുട്ടികളുണ്ടാകുമ്പോള്‍ വീടുകളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാവാറുണ്ട്‌. ഖാസിസ്‌ ഗോത്രക്കാര്‍ക്ക്‌ പിന്നെയും പ്രത്യേകതകള്‍ ഉണ്ട്‌. ഇവരുടെ പാരമ്പര്യമനുസരിച്ച്‌ വരന്‍ വധുവിന്റെ വീട്ടിലായിരിക്കും താമസിക്കുക. വിവാഹം, പാരമ്പര്യ സ്വത്ത്‌ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം അമ്മാവന്‍മാര്‍ക്ക്‌ ആയിരിക്കും.

Image result for shillong

ഷില്ലോങിലെ ഇംഗ്ലീഷ്‌ സ്വാധീനം വിഭജനത്തിന്‌ മുമ്പള്ള ആസ്സാമിന്റെ തലസ്ഥാനം ഷില്ലോങ്‌ ആയിരുന്നു. പശ്ചിമ ബംഗാളിനോട്‌ അടുത്ത്‌ കിടക്കുന്നതു കൊണ്ടും പ്രസന്നമായ കാലാവസ്ഥ കൊണ്ടും ഷില്ലോങ്‌ വടക്ക്‌ കിഴക്കന്‍ മേഖലയുടെ ഭരണ കേന്ദ്രമായി മാത്രമല്ല വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രം കൂടിയായിരിക്കുകയാണ്‌. മൂന്ന്‌ ജില്ലകള്‍ ചേര്‍ത്ത്‌ രൂപപെട്ട ചെറു നഗരമായ ഷില്ലോങിന്‌ ബ്രിട്ടീഷുകാര്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

Image result for shillong

ഷില്ലോങിലെ ബംഗാളി സാന്നിദ്ധ്യം ബംഗാളികള്‍ പ്രത്യേകിച്ച്‌ സിഹ്ലെത്‌ ജില്ലയില്‍ നിന്നുള്ളവര്‍ നഗരത്തിന്റെ വികസനത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഭരണസംബന്ധമായ ജോലികള്‍ക്കായി ബ്രിട്ടീഷുകാര്‍ ബംഗാളികളെ കൊണ്ടുവന്നിരുന്നു. ആ പ്രദേശത്ത്‌ താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അവര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്‌തിരുന്നു. `ബാബൂസ്‌’ എന്നറിയപ്പെട്ടിരുന്ന ബംഗാളികള്‍ ആ പ്രദേശത്തിന്റെ വികസനത്തിനായി ഏറെ പരിശ്രമിച്ചവരാണ്‌. ഇടത്തരം ബംഗാളി കുടംബത്തിലെ കുട്ടികള്‍ക്കായി നിരവധി സ്‌കൂളുകള്‍ ഇവരുടെ ശ്രമഫലമായി തുടങ്ങിയിട്ടുണ്ട്‌. ജെയില്‍ റോഡ്‌ ബോയ്‌സ്‌ സ്‌കൂള്‍, ലോഡി ക്യൂന്‍ സ്‌കൂള്‍ തുടങ്ങയിവ ഇത്തരത്തില്‍ തുടങ്ങിയവയാണ്‌.

ഷില്ലോങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ശൈത്യകാലത്തിനും മഴക്കാലത്തിനും ശേഷമുള്ള സമയങ്ങളാണ്‌ ഷില്ലോങ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. അതായത്‌ മാര്‍ച്ച്‌ -ഏപ്രില്‍ , സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങള്‍ക്കിടയില്‍. ഷില്ലോങില്‍ എങ്ങനെ എത്തിച്ചേരാം ദേശീയ പാത 40 വഴി ഷില്ലോങ്‌ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ദേശീയപാത 40 ഷില്ലോങിനെ ഗുവാഹത്തിയുമായി ബന്ധപ്പെടുത്തുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button