Latest NewsNewsInternational

സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു

കാണ്ഡഹാർ: ചാവേറാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിൽ വിദേശ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. വിദേശ, അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേർക്ക് പരുക്കേറ്റു. അക്രമമുണ്ടായത് കാണ്ഡഹാറിന്റെ തെക്കൻ പ്രവിശ്യയില്‍ സ്ഫോടക വസ്തുക്കൾ നിറച്ച കാറുപയോഗിച്ചാണെന്ന് പൊലീസ് അറിയിച്ചു.

അ‍ഞ്ച് റുമേനിയൻ സൈനികരും രണ്ട് അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥരും പരുക്കേറ്റവരിൽ ഉണ്ടായിരുന്നതായി കാണ്ഡഹാർ ഗവർണറുടെ വക്താവ് സയിദ് അസീസ് അഹ്മദ് അസീസി വ്യക്തമാക്കി. ഇതുവരെ അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

read also: ചാവേര്‍ ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി മരണം

റുമേനിയൻ സൈനികരെ കാണ്ഡഹാര്‍ വിമാനത്താവളത്തിനു സുരക്ഷയൊരുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കാണ്ഡഹാറിലെ ചാവേർ‌ ആക്രമണം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മാധ്യമപ്രവർത്തകരുൾപ്പെടെ 25 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങളുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ്. കാബുൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button