ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ആംബുലന്‍സില്‍ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യത്തെ സംഭവം നടന്നത് ബുധനാഴ്ചയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ സോണിയയും ഭര്‍ത്താവ് ജയ്ദും ഡല്‍ഹിയിലെ സിവില്‍ ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ അവിടെ മതിയായ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു.
അതേ സ്ഥലത്തെ മറ്റൊരു സംഭവം നടന്നത് വെള്ളിയാഴ്ചയായിരുന്നു. പ്രസവ വേദനയെ തുടര്‍ന്നെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ പ്രസവിക്കുമെന്നും എന്തെങ്കിലും അടിയന്തരമായി ചെയ്യണെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ആശുപത്രി എത്തുന്നതിനു മുമ്പ് യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തു.
സംഭവം വിവാദമായതോടെ സിവില്‍ ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടര്‍മാര്‍ സസ്‌പെന്റ് ചെയ്തു. രണ്ടാമത് നടന്ന സംഭവത്തില്‍ ഇരയായത് അര്‍ജുന്‍നഗര്‍ സ്വദേശിയായ യുവതിയായിരുന്നു. 32 ആഴ്ച ഗര്‍ഭിണിയായ സ്ത്രീ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഗുരുഗ്രാം ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആല്‍ക്ക ശര്‍മ, സഫ്ദര്‍ജംഗില്‍ യുവതിയെ പരിചരിക്കാതെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ സമയം കഴിയുംതോറും പ്രസവ വേദന കൂടിയതോടെ ഇവിടെ സിസേറിയന് സാധ്യമല്ലെന്നും ഈ ആശുപത്രിയില്‍ അതിനാവശ്യമായ സജ്ജീകരണങ്ങളില്ലെന്നും സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് ഉടന്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
Post Your Comments