KeralaLatest NewsNewsIndiaInternationalGulf

യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി

കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ ലുലു ഗ്രൂപ്പിന്റെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.
ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താം

മലയാളികളെ വാനോളം പുകഴ്ത്തിയ അദ്ദേഹം കേരളത്തെ വാഴ്ത്താനും മറന്നില്ല. കേരളത്തിൽ ഒരിക്കൽ വന്നാൽ തന്നെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മനസിലാകും. അത്രയ്ക്കു പച്ചപ്പും മനോഹാരിതയും ഉള്ള നാടാണ്. യുഎഇയിൽ നിന്ന് ഇനി അനേകം പേർ ബോൾഗാട്ടി സന്ദർശിക്കാനെത്തുമെന്ന് ഷെയ്ഖ് നഹ്യാൻ കൂട്ടിച്ചേർത്തു.

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഗ്രാന്‍ഡ് ഹയാത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. യൂസഫലി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍, ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ഖലീഫ, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button