ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്തയുടെ തലക്കെട്ട് ഫോട്ടോഷോപ്പ് ചെയ്ത് അപകീര്‍ത്തികരമാക്കി കുപ്രചരണം നടത്തിയതിനെതിരെ ടൈംസ് ഓഫ് ഇന്ത്യ പരാതി നല്‍കി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ തലക്കെട്ടാണ് എഡിറ്റ് ചെയ്ത് മോശമായ രീതിയിലാക്കിയിരുന്നത്. വാര്‍ത്ത മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്നും ഇത് ഐടി ആക്ട്, പകര്‍പ്പവകാശ നിയമം, ട്രേഡ്മാര്‍ക്ക് ആക്ട് എന്നിവയുടെ ലംഘനമാണെന്നും ടൈംസ് ഗ്രൂപ്പ് പരാതിയില്‍ പറയുന്നു.
‘മോദിയും ഷി ജിന്‍ പിങും 24 മണിക്കൂറിനുള്ളില്‍ 6 തവണ കണ്ടു'(Modi, Xi will meet 6 times in 24 hours)
എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. ഇത് ഫോട്ടോഷോപ്പ് ചെയ്ത് ‘ഇണ ചേര്‍ന്നു’ എന്ന അര്‍ഥം വരുന്ന തരത്തില്‍(Modi, Xi will mate 6 times in 24 hours) എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
തമ്മില്‍ കാണുക എന്നര്‍ത്ഥം വരുന്ന ‘ങലല’േ എന്ന വാക്ക് എഡിറ്റ് ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന അര്‍ത്ഥത്തിലുള്ള mate എന്നാക്കിയാണ് എഡിറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പരാതി ലഭിച്ച ഉടന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്.
Post Your Comments