ലോകത്ത് നാം അറിയാത്ത പല ആചാരങ്ങളും അനുഷ്ടാനങ്ങളും എന്തിന് ഏറെ പറയുന്നു നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങള്‍ പോലുമുണ്ട്. ദക്ഷിണാഫ്രിക്ക മൊസാമ്പിക് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി പങ്കിടുന്ന ഒരു കൊച്ചു രാജ്യമുണ്ട്. സ്വാസിനലാന്റ് എന്നാണ് രാജ്യം അറിയപ്പെട്ടിരുന്നത്. ഇപ്പോഴത്തെ പേര് കിംഗ്ഡം ഓഫ് ഈ സ്വീറ്റിനിയാണ്. രാജാവായ മസ്വാതി മൂന്നാമന് ആണ് രാജ്യത്തെ 50 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പേരു മാറ്റിയത്.
ഒരു കോടി 35 ലക്ഷമാണ് ഇവിടുത്തെ ജനസംഘ്യ. ഒരു ദരിദ്ര രാജ്യമാണ് സ്വാസിലാന്റ്. 70% ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. തൊഴിലില്ലായ്മ 40 ശതമാനമാണ്. എച്ച് ഐ വി രോഗബാധിതര്‍ ഏറ്റവും അധികമുള്ള രാജ്യമാണിത്. രാജ്യത്ത് 40 ശതമാനം ആള്‍ക്കാരും എച്ച് ഐ വി ബാധിതരാണ്.
എച്ച്ഐവി തടയുന്നതിനായി വ്യത്യസ്ത മാര്‍ഗമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. 19 വയസ്സില്‍ താഴെയുള്ള കന്യകമാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവര്‍ക്ക് പ്രതിമാസം 1000 രൂപ സമ്മാനമായി രാജ്യം പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു.
രാജ്യത്തെ ജനങ്ങള്‍ പട്ടിണിയില്‍ ആണെങ്കിലും രാജാവ് ജീവിക്കുന്നത് ലാഭിഷമായിട്ടാണ്. ലോകത്തെ അതി സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2009 – ല്‍ ഫോബ്സ് മാഗസില്‍ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം 200 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്വാതി, ലോകത്തെ 15-ാമത്തെ സമ്പന്നനായിരുന്നു. 5 ലക്ഷം ഡോളറിന്റെ മെയ്ബാച്ച് കാര്‍ ഉള്‍പ്പെടെ 62 ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. 15 ഭാര്യമാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് ആത്മഹത്യ ചെയ്തിരുന്നു. അവസാനമായി 2013 ലാണ് 49കാരനായ രാജാവ് 15-ാമത്തെ വിവാഹം കഴിച്ചത്. 18കാരിയായിരുന്നു വധു.
രാജ്യത്ത് എല്ലാ വര്‍ഷവും നടക്കുന്ന റീഡ് ഡാന്‍സ് ( അമലംഗാ സെറിമണിയുടെ ഭാഗം ) വളരെ പ്രസിദ്ധമാണ്. ഇതിന്റെ ഭാഗമായി യുവതികള്‍ രാജാവിനുമുന്നില്‍ മേല്‍വസ്ത്രം ധരിക്കാതെ നൃത്തം ചെയ്യണം. അങ്ങനെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളില്‍ നിന്ന് രാജാവിന് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അധികാരമുണ്ട്. ഈ ആഘോഷവേളയില്‍ യുവതീയുവാക്കള്‍ക്ക് എയിഡ്സ് ബോധവല്‍ക്കരണം, രാഷ്ട്രബോധം, സാമൂഹ്യകര്‍ത്തവ്യം എന്നിവയെപ്പറ്റിയെല്ലാം വിശദമായ ക്ലാസ്സുകളും നടത്താറുണ്ട്.
Post Your Comments