Weekened GetawaysNorth IndiaIndia Tourism Spots

സഞ്ചാര വിശേഷങ്ങൾ: ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരക്കാഴ്ച്ചകൾ

ശിവാനി ശേഖര്‍

സ്കൂളടച്ചു.വേനലവധിയുടെ ആരവങ്ങളെങ്ങും മുഴങ്ങുന്നു. സ്ഥിരം ചുറ്റുപാടുകളിൽ നിന്നും ഒരു യാത്ര പോകാൻ മോഹിക്കാത്തവരാരെങ്കിലുമുണ്ടോ? എങ്കിൽ ഇത്തവണത്തെ യാത്ര ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്കാവട്ടെ! കുട്ടികൾക്ക് അവർ പഠിച്ച ചരിത്ര സംഭവ വികാസങ്ങളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാവുമത്!

ഏപ്രിൽ,മെയ് മാസങ്ങളിൽ വസന്തകാല പുഷ്പങ്ങളൊരുക്കിയ ഇന്ദ്രപ്രസ്ഥത്തിലെ വഴിയോരക്കാഴ്ച്ചകൾ വിസ്മയിപ്പിക്കുന്നതാണ്!””ആയിരം സ്മാരകങ്ങളുടെയും ഏഴ് നഗരങ്ങളുടെയും നഗരം””എന്നാണ് ദില്ലിയെ വിശേഷിപ്പിക്കുന്നത്! കണിക്കൊന്നയുടെസ്വർണ്ണവർണ്ണം അണിയിച്ചൊരുക്കിയ ദില്ലിയുടെ ശിരസ്സിലുട നീളം ,ഗുൽമോഹർ പുഷ്പങ്ങൾ വീണു കിടക്കുന്നു!!പല വർണ്ണം ചൂടിയ കടലാസ് പൂക്കൾ വേനൽച്ചൂടിൽ മിന്നിത്തിളങ്ങുന്നു! ഇതിലും മനോഹരമായൊരു ദൃശ്യം ഏത് യാത്രയിലാണ് ലഭിക്കുക! ഈ മാസങ്ങളിൽ നിരവധി പുഷ്പോത്സവങ്ങളും ഇവിടെ നടക്കാറുണ്ട്!

ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളിലൊന്നായ ഡൽഹിയുടെ ഒരു അതിർത്തി ഉത്തർപ്രദേശും,ബാക്കി മൂന്നു ഭാഗങ്ങൾ ഹരിയാനയുമാണ്.. ഇവയെല്ലാം കൂടി National Capital Region എന്നാണറിയപ്പെടുന്നത്.രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാരുടെ ഭരണ അവശേഷിപ്പുകളും,സ്മാരകങ്ങളും അതിമനോഹരങ്ങളായ ക്ഷേത്രങ്ങളും, മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളും പ്രസിദ്ധമായ മാർക്കറ്റുകളും അതീവ രുചികരമായ ഭക്ഷണവുമൊക്കെയായി “ഇന്ദ്രപ്രസ്ഥം “എന്ന നാമത്തിലറിയപ്പെട്ടിരുന്ന ഡെൽഹി അതിഥികളെ ക്ഷണിച്ചു വരുത്തുകയാണ്! (എരിവും പുളിയും, മധുരവും, തണുപ്പുമൊക്കെ കൂടിക്കലർന്ന “ചാട്ട്” എന്ന വിഭവം രുചിച്ച് നോക്കാൻ മറക്കരുത്).

ഡൽഹി, ന്യൂഡൽഹി,ഡൽഹി കന്റോൺമെന്റ് എന്നിങ്ങനെയാണ് ഡൽഹിയെ വേർതിരിച്ചിരിക്കുന്നത്!

നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന യമുനയുടെ ഇന്നത്തെ നില പരിതാപകരമാണെങ്കിലും ചിലയിടങ്ങളിൽ തെളിനീർ വിശുദ്ധിയോടെ ഒഴുകുന്നുണ്ട്.മുഗൾ ഭരണകാലം ഏറെ സ്വാധീനിച്ചിട്ടുള്ളത് പഴയ ദില്ലിയെ ആണ്.പുരാതന ശൈലിയിലുള്ള കെട്ടിടങ്ങൾ ദില്ലിയുടെ അഴകിന് മാറ്റു കൂട്ടുന്നു. തനതായ സംസ്കാരം ഇല്ലാത്തതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കുടിയേറിയ ഒരു മിശ്ര സംസ്കാരമാണ് നിലവിലുള്ളത്. “ദിലു” എന്ന മൗര്യവംശ രാജാവാണ് ഈ നഗരം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു.”ദില്ലിക” എന്ന വാക്കിൽ നിന്നാണത്രേ “ദില്ലി” എന്ന പേരുണ്ടായത്!

ദില്ലിയുടെ ആത്മാവ് എന്നറിയപ്പെടുന്ന “”കൊണാട്ട് പ്ലേസ്”” ജോർജ്ജിയൻ ശൈലിയുള്ള വ്യാപാരസമുച്ചയങ്ങൾ കൊണ്ട് വളരെ പ്രസിദ്ധമാണ്! നിരവധി, അന്താരാഷ്ട്ര ബ്രാൻഡുകളുടെയും, ബാർ, റെസ്റ്റോറന്റുകളുടെയും പ്രധാന കേന്ദ്രം കൂടിയാണ് “കൊണാട്ട് പ്ലേസ്”. ഭാരതത്തിലെ ഒട്ടുമുക്കാൽ സംസ്ഥാനങ്ങളുടെയും ഹാൻഡ് ലൂം ഷോപ്പുകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്! പ്രൗഢഗംഭീരമായ പഴയ കെട്ടിടങ്ങൾ അഴക് പകരുന്ന വശ്യമനോഹരിയാണ് കൊണാട്ട് പ്ലേസ്!! “സെൻട്രൽ പാർക്ക്, സിഖ് മതക്കാരുടെ ആരാധനാലയമായ “ഗുരുദ്വാര ബംഗ്ളാസാഹിബ്”, അനേകമനേകം സമരമുറകൾ അരങ്ങേറുന്ന “ജന്തർമന്ദറിലെ ഹനുമാൻ ക്ഷേത്രം, റീഗൽ ,വിന്റേജ് സിനിമാ തീയേറ്ററുകൾ,പ്രശസ്തമായ”ജൻപഥ് മാർക്കറ്റ്” എന്നിങ്ങനെ കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്നു കൊണാട്ട് പ്ലേസ്!!

വീരചരമമടഞ്ഞ ധീര സൈനികരുടെ ഓർമ്മത്തുടിപ്പുമായി തലയെടുപ്പോടെ നില്ക്കുന്നു ഇൻഡ്യാ ഗേറ്റ്!! ആർച്ച് രൂപത്തിലുള്ള ഗോപുരത്തിനു താഴെയായി ഒരു കെടാവിളക്ക് തെളിഞ്ഞു കത്തുന്നുണ്ട്! “”അമർ ജീവൻ ജ്യോതി”” എന്നറിയപ്പെടുന്ന ഈ നിറദീപം ജവാന്മാരുടെ ധീരതയുടെ പ്രതീകമായി നിലകൊള്ളുന്നു ! അതിവിശാലമായ പുൽത്തകിടികളും, ജലധാരകളും , ബോട്ടിങ്ങും,തൊട്ടടുത്തുള്ള ചിൽഡ്രൻസ് പാർക്കുമൊക്കെയായി ഇന്ത്യാ ഗേറ്റിന് ഒരു പിക്നിക് പരിവേഷമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിയിൽ,”രാജ്ഘട്ട്””ലെത്തുമ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ അവിടെയെങ്ങും വീശിയടിക്കുന്നതു പോലെ തോന്നും.സ്മൃതിമണ്ഡപത്തിന് വലം വെച്ച് തൊട്ടുവണങ്ങി “”ശക്തിസ്ഥൽ” ലേക്ക് യാത്രയാക്കാം! അവിടെയാണ് ഭാരതം കണ്ട ധീരവനിത,പൂർവ്വ പ്രധാനമന്ത്രി””ശ്രീമതി ഇന്ദിരാഗാന്ധി യുടെയും,പുത്രൻ രാജീവ് ഗാന്ധിയുടെയും സമാധിസ്ഥലം!

യമുനയുടെ തീരത്തെ “”സ്വാമി നാരായണൻ അക്ഷർ ധാം ക്ഷേത്രം അതിശയിപ്പിക്കുന്നു വാസ്തുവിദ്യാകലയുടെ മകുടോദാഹരണമാണ്!തൊട്ടടുത്തായി 2010 ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം! അവിടെ ഏകദേശം 3 കിലോമീറ്റർ ദൂരത്താണ് പ്രശസ്തമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം!

നഗരത്തിരക്കിന്റെ ആരവങ്ങളിൽ നിന്നൊഴിഞ്ഞ് അല്പനേരം ശാന്തമായി ഇരിക്കണമെന്നുണ്ടെങ്കിൽ സഞ്ചാരികൾക്കായി “”ലോട്ടസ് ടെമ്പിൾ”” കാത്തിരിക്കുന്നു! വിശാലമായ ഉദ്യാനം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് എത്തിയത് പോലെ! സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത! എങ്ങും ധ്യാനനിരതരായി ഇരിക്കുന്ന സന്ദർശകർ! എത്ര നേരം വേണമെങ്കിലും മുഷിയാതെയിരിക്കാൻ കഴിയുന്ന ശാന്തി തീരമാണ് “ലോട്ടസ് ടെമ്പിൾ””!! തൊട്ടടുത്ത് തന്നെ നടക്കാവുന്ന ദൂരത്തിൽ ഭദ്രകാളി ക്ഷേത്രമായ “”കല്ക്കാ മന്ദിറും സ്ഥിതി ചെയ്യുന്നു!


“”ലോധി ഗാർഡൻ” മറ്റൊരു ആകർഷണമാണ്! മലയാളികളുടെ സ്വന്തം ഷോപ്പിംഗ് സെന്ററായ “”INA market ,(ഒട്ടു നല്ല കടയുടമകളും മലയാളികളോ, മലയാളം സംസാരിക്കുന്നവരോ ആയിരിക്കും), എതിർദിശയിലുള്ള” ദില്ലി ഹാട്ട്”എന്നിവയും സന്ദർശന ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്!

ഇങ്ങനെ എണ്ണിയാലും നടന്നാലും തീരാത്തത്ര വിശേഷങ്ങളുമായി സഞ്ചാരികൾക്ക് വിരുന്നൊരുക്കി വർണ്ണപ്പകിട്ടോടെ ഇന്ദ്രപ്രസ്ഥം കാത്തിരിക്കുന്നു!

ഡെൽഹിയിലെ പ്രധാനപ സന്ദർശന സ്ഥലങ്ങൾ
Place to visit in Delhi
==================
India gate
Parliament
Rashtrapathi Bhavan
Kerala House
Connaught place
Gurudwara Bangla sahib
Janthar Manthar
Central Park
Janpath Market
Palika Bazar
Dilli Haat
Lodhi Garden
Qutub Minar
Lotus Temple
Sacred heart cathedral Church
Jama masjid
Nizamuddin Dargah
Akshardham Temple
Uthara Guruvayoorappan Temple
Different type of museums etc…..

shortlink

Related Articles

Post Your Comments

Related Articles


Back to top button