സ്മാര്‍ട്ട് ഫോൺ കയ്യിൽ ഇല്ലാത്തവർ ചുരുക്കമാണ്. സമയം പോകാനായി വീഡിയോയും ഗെയിമും ചാറ്റിങും മാത്രമല്ല ഇത്തരം ഫോണുകൾകൊണ്ടുള്ള ഉപയോഗം പകരം കാശുണ്ടാക്കാനും സ്മാര്‍ട്ട് ഫോണുകൾ ഉപയോഗപ്പെടും. അങ്ങനെയെങ്കിൽ ഫോണുകൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്ന ആ വഴികളെക്കുറിച്ചറിയാം വിവിധ ആപ്പുകള്‍ നമ്മുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ വരുമാനം ലഭിക്കും. അത്തരം ചില ആപ്പുകള്‍ താഴെ.
വാലെറ്റുകള്‍
പേടിഎം, മൊബിക്വിക്ക് എന്നിവ പോലുള്ള മൊബൈല്‍ വാലറ്റുകളും നിങ്ങള്‍ക്ക് പണം നേടിത്തരും. ഇവ വഴി ലഭിക്കുന്ന ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ മികച്ച കാഷ് ബാക്കും വിലക്കിഴിവുകളും ലഭിക്കും.
മൊബൈല്‍ എക്സപ്രെഷന്സ്
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ വഴി പണം നേടാനാകുന്ന മികച്ച ആപ്പാണ് മൊബൈല്‍ എക്സ്പ്രഷന്‍. ഇത് ഒരു റിസേര്‍ച്ച് കമ്പനിയാണ്. അവരുടെ റിസേച്ചുകളെ സഹായിക്കുന്നതിനാണ് അവ നിങ്ങള്‍ക്ക് പണം നല്‍കുന്നത്. നിങ്ങള്‍ ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. ആഴ്ചയില്‍ 5 ഡോളറാണ് ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കുക.
ക്യാഷ് ബാക്ക് സര്‍വീസ്
കൂപ്പണുകളും ക്യാഷ് ബാക്കുകളും നല്കുന്ന സൈറ്റാണിത്. ക്യാഷ്കാരോ എന്ന ആപ് വഴി നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ പര്‍ച്ചേസ് നടത്തിയാല്‍. പര്‍ച്ചേസിന് ശേഷം നിങ്ങള്‍ അടച്ച തുക ക്യാഷ് ബാക്ക് ആയി ലഭിക്കും. ഇടപാടിന് ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ തുക തിരിച്ചെത്തും. അതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ആപ്പില്‍ നല്‍കണം.
ഫോപ്
ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇഷ്ടമാകുന്ന ഒരു വഴിയാണിത്. നിങ്ങളെടുക്കുന്ന ഫോട്ടോകള്‍ക്ക് 300 രൂപാ മുതല്‍ 350 രൂപവരെയാണ് ഈ ആപ്പ് വഴി പ്രതിഫലം ലഭിക്കും.
ലഡു ആപ്പ്
പരസ്യങ്ങള്‍ കാണുന്നതിനാണ് ലഡൂ ആപ്പ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. ഈ മൊബൈല്‍ ആപ്ലിക്കേഷനാണ് ഈ രീതിയിലുളഅള ആദ്യ ആന്‍ഡ്രോയിഡ് ആപ്.
ടെങ്കി
ചാറ്റിങ് ആപ്ലിക്കേഷനാണ് ടെങ്കി. ചാറ്റിങ്ങിലൂടെ പുതിയ ആളുകളെ ഈ ആപ്പിലേക്ക് ക്ഷണിക്കുന്നതിലൂടെ ടിക്കറ്റുകളാണ് ലഭിക്കുക. ഇതുവഴി നടത്തുന്ന മത്സരത്തില്‍ വിജയിച്ചാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും.
സ്ലൈഡ് ജോയ്
ഈ ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണിന്റെ സ്ക്രീന്‍ ലോക്ക് ആക്കണം. ഓരോതവണ ഫോണ്‍ ഉപയോഗിക്കുമ്പോഴും കാണുന്ന പരസ്യത്തിന് പണം ലഭിക്കും. പേപാല്‍ വഴി പതിനഞ്ച് ദിവസത്തിനകം ഈ തുക ചെലവഴിക്കേണ്ടതാണ്.
എംസെന്റ് ആപ്പ്
ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിലേക്ക് കടന്നാല്‍ മറ്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ലിസ്റ്റ് ലഭിക്കും. അതില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്താല്‍ പണം ലഭിക്കും. വീഡിയോ പരസ്യങ്ങള്‍ കാണുന്നതിലൂടെ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിലൂടെയും കൂടുതല്‍ പണം നേടാനാകും.
യുംചെക്
ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭിക്കുന്ന ഒരു ആപ്പാണിത്. പേടിഎമ്മുമായി ലിങ്ക് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരോ ഇടപാടുകള്‍ക്കും അഞ്ച് രൂപ വച്ചാണ് നിങ്ങള്‍ക്ക് ലഭിക്കുക. കൂടാതെ ഈ ആപ്പ് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള റെസ്റ്റോറന്റുകള്‍ കണ്ടെത്താനും സാധിക്കും.
കീറ്റോ ആപ്
സ്മാര്‍ട്ട്ഫോണില്‍ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന കീറ്റോ ആപ് ചെറിയൊരു സമ്പാദ്യത്തിനുള്ള മാര്‍ഗമാണ്. ആപ് ഉപയോഗിച്ച് വിവിധ ബ്രാന്റുകളെ പരസ്യം വഴി പ്രചരിപ്പിച്ചാല്‍ മാത്രം മതി. പരസ്യം കണ്ടുകഴിഞ്ഞാല്‍ നമ്മുടെ അക്കൗണ്ടിലേക്ക് ഒരു രൂപാ വെച്ച് കയറും. പിന്നീട് പേ ടിഎം വഴി ഈ തുക ചിലവഴിക്കുകയുമാകാം.
Post Your Comments