തിരുവനന്തപുരം: കോവളത്തുനിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗ വെറും ഓര്‍മയായി മാറുകയാണ്. ലിഗയുടെ മൃതദേഹം സംസ്‌കരിക്കുന്നത് കേരളത്തിലാണെങ്കിലും ചിതാഭംസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടുപോകും. ലിഗയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ചിതാഭസ്മം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി ഇടണമെന്ന്.
മരണത്തെ കുറിച്ച് പറയുമ്പോഴൊക്കെ ലിഗ ഇങ്ങനെ പറയുമായിരുന്നെന്ന് സഹോദരി ഇലീസ് പറയുന്നു: ‘മരണശേഷം ദയവു ചെയ്ത് എന്നെ ഷെല്‍ഫില്‍ സൂക്ഷിക്കരുത്. ഞാന്‍ പ്രകൃതയില്‍ അലിഞ്ഞു ചേരട്ടെ. അതനുസരിച്ചാണു ചിതാഭസ്മം വീട്ടിലെ പുതിയൊരു തണല്‍മരത്തിന് ഊര്‍ജമാകുന്നത്’. ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ഇനി ലിഗയുടെ ആഗ്രഹപ്രകാരം ചെയ്യുകയാണെന്നും ഇലീസ് വ്യക്തമാക്കി.
അമ്മയ്ക്കു യാത്ര ചെയ്യാന്‍ ബുദ്ധിമുള്ളതിനാല്‍ മാതാപിതാക്കള്‍ വരില്ല എന്നും ഇലീസ് പറയുന്നു. ലത്വാനിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ കുടുംബത്തിന്റെ താമസം. എന്നാല്‍ എന്നാണ് സംസ്‌കാര ചടങ്ങുകള്‍ എന്ന് തീരുമാനിച്ചിട്ടില്ല.
Post Your Comments