ബീജിങ്: യുവതിയ്ക്ക് ചോക്കോബാറില്‍ നിന്ന് കിട്ടിയത് ചത്ത എലിയെ. പ്രശസ്ത അമേരിക്കന്‍ കമ്പനി പോപ്‌സിക്കിളിന്റെ ചോക്കോബാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത് കേട്ട് ഞെട്ടിയിരിക്കുകയാണ് ചൈനക്കാര്‍. കുട്ടികളടക്കം യുവതീ യുവാക്കളുടെ ഇഷ്ട ഭക്ഷണമായ പോപ്‌സിക്കിള്‍ യുണിലിവറിന്റെ കീഴിലുള്ള സിപ്പപ്പ് നിര്‍മാതാക്കളാണ്.
ചോക്കോബാറിന്റെ കവറഴിച്ചപ്പോഴായിരുന്നു എലി വാല്‍ യുവതിയുടെ ശ്രദ്ധയില്‍ പെട്ടത്. ആദ്യ കാഴ്ചയില്‍ അത് പുഴുവാണെന്ന് തെറ്റിധരിച്ചു. എന്നാല്‍ സുഹൃത്തിനോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ചോക്കോബാറില്‍ കുടുങ്ങി കിടന്നത് എലിയുടെ വാല്‍ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എലി കുടുങ്ങിയ ചോക്കോബാറുമെടുത്ത് വാങ്ങിച്ച കടയിലേക്ക് ചെന്ന യുവതിയും സുഹൃത്തും കടയുടമയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ഡസന്‍ പോപ്‌സിക്കിള്‍ നല്‍കി പ്രശ്‌നം ഒതുക്കാനാണ് കടയുടമ ശ്രമിച്ചത്. അതുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്ന് കണ്ടതോടെ 800 യുവാന്‍(8,400 രൂപ) കൊടുത്തു. യുവതികള്‍ നിരസിച്ചതിനെ തുടര്‍ന്ന് തുക വര്‍ധിപ്പിച്ച് 2000 യുവാനാക്കി(21,000 രൂപ). എന്നാല്‍ യുവതികള്‍ക്ക് വേണ്ടത് 50000 യുവാനായിരുന്നു(5.2 ലക്ഷം രൂപ).
അവസാനം ലോക്കല്‍ റെഗുലേറ്ററി അതോറിറ്റി പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഇത്തരം കേസുകളില്‍ കൂടിയാല്‍ 1000(10,500) യുവാന്‍ മാത്രമേ നഷ്ട പരിഹാരം കിട്ടുകയുള്ളൂ എന്നായിരുന്നു അവരുടെ പ്രതികരണം. അതോടെ യുവതികള്‍ നിരാശരായി. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ എലി ചത്തു കിടന്ന ശീതള പാനീയം കുടിച്ച് യുവാവ് മരിച്ചിരുന്നു. എന്തായാലും ചോക്കോബാറിലെ എലി ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
Post Your Comments