Latest NewsNewsInternationalGulf

ഷാർജഫെസ്റ്റിവലിൽ താരമായി ഈ അഞ്ച്‌ വയസുകാരിയായ ഷെഫ്

ഷാർജ: അഞ്ച്‌ വയസുമാത്രമാണ് പ്രായമെങ്കിലും ആൾ അത്ര നിസാരക്കാരിയൊന്നുമല്ല. ഒരു കുട്ടി ഷെഫാണ് ജഹാൻ റസ്ദാൻ. അഞ്ച്‌ വയസിൽ തന്നെ സ്വന്തമായി യൂടൂബ് ചാനലും ടിവി പ്രോഗാമുകളുമൊക്കെയായി അത്യാവശ്യം നല്ല തിരക്കിലാണ് ജഹാൻ . ജഹാന്റെ യൂടൂബ് ചാനലിന് ഏകദേശം 24,000ത്തിൽ കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉണ്ട്.

ALSO READ:ഷാർജയിൽ പഴയ ടാക്സി നമ്പർ പ്ലേറ്റ്സ് ഉപയോഗിക്കുന്നവർക്ക് വൻ ആനുകൂല്യം

ഷാർജ ഫെസ്റ്റിവലിൽ ഈ കുഞ്ഞ് ഷെഫിനെ കണ്ട ആളുകളും അതിശയിച്ചുപോയി. കുഞ്ഞു പ്രായത്തിൽ തന്നെ നിരവധി വിഭവങ്ങൾ പാകം ചെയ്യാൻ ഈ മിടുക്കിയ്ക്ക് നന്നായ് അറിയാം. ഇവയെല്ലാം പാകംചെയ്യുക മാത്രമല്ല ഉണ്ടാക്കുന്ന വിധവും മറ്റുള്ളവർക്ക് പറഞ്ഞു നൽകുകയും ചെയ്യും. ജഹാൻ റസ്ദാന്റെ പാചകം ഫെസ്റ്റിവലിൽ എത്തിയവരെ ഏറെ ആകർഷിച്ചു.

shortlink

Post Your Comments


Back to top button