KeralaLatest NewsNews

യൂസഫലിയോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ച് പിണറായി; അത് കോഴിക്കോടും വേണം

കൊച്ചി: പ്രമുഖ വ്യവസായി യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും പോലുള്ള നിക്ഷേപം ലുലു ഗ്രൂപ്പ് കോഴിക്കോടും വേണം, കോഴിക്കോടിനെ മനസില്‍നിന്നു മായച്ചു കളയരുതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിക്കു പുറമേ ലുലു ഗ്രൂപ്പ് തിരുവനന്തപുരത്തും മാളും ഹോട്ടലും മറ്റു സൗകര്യങ്ങളും ഒരുക്കുകയാണ്. കൊച്ചിയില്‍ ലുലു സൈബര്‍ ടവര്‍ വരികയാണ്. രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനമാണ് പിണറായി നിര്‍വ്വഹിച്ചത്. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിതിയാണിത്.

ഇത്തരം പദ്ധതികള്‍ കോഴിക്കോടും വേണം. കേരളത്തിന്റെ വികസനത്തിന് അത് അതിക സ്വാധീനം ചെലുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയേയും തിരുവനന്തപുരത്തേയും പോലെ കോഴിക്കോടും എല്ലാ സൗകര്യങ്ങളും ഇത്തരത്തിലുള്ള വന്‍ പദ്ധതികളും വേണമെന്നും അദ്ദേഹം ആവശഅയപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button