KeralaLatest NewsNews

അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണത്തെ കുറിച്ച് കടകംപള്ളി പറയുന്നതിങ്ങനെ

തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട് നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് അന്വേഷണം ആരംഭിച്ചത് സ്വാഭാവിക നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലഭിച്ച പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പോലീസാണെന്നും പരാതി ലഭിച്ചാല്‍ പോലീസിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തന്നോട് ഒരു വാക്കുപോലും ചോദിച്ചിട്ടില്ലെന്നും ലിഗയുടെ സഹോദരി ഇലീസ വ്യക്തമാക്കിയിരുന്നു. ലീഗയുടെ മരണത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അശ്വതി ജ്വാല അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും ഇലീസ പറഞ്ഞു.

aswathy jwala

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല 3,80,000 രൂപ പിരിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കള്‍ക്കൊപ്പം അശ്വതി ജ്വാലയും തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം അശ്വതി ജ്വാല 3,80,000 രൂപ കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയെ തുടര്‍ന്ന് മറുപടിയുമായി അശ്വതി ജ്വാല രംഗത്തുവന്നിരുന്നു. ലിഗയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളത് സത്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഒരാള്‍ ഒറ്റപ്പെട്ടാല്‍ സഹായിക്കേണ്ടെയെന്നും അശ്വതി ജ്വാല ചോദിച്ചിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button