Latest NewsDevotional

മനസിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും മന്ത്രങ്ങള്‍ സഹായകമാകുന്നതെങ്ങനെ?

ചിന്തകള്‍ കടല്‍ പോലെയാണ്. മനസ് അസ്വസ്ഥമാകാന്‍ പ്രധാനകാരണം അന്തമില്ലാത്ത ചിന്തകളും പേടികളുമാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമാക്കാന്‍ മന്ത്രങ്ങള്‍ക്ക് കഴിയും എന്നാണ് പറയപ്പെടുന്നത്.

ചിന്തകളെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒഴിവാക്കാന്‍ എത്രശക്തിയോടെ ശ്രമിച്ചാലും അതിലും ശക്തിയില്‍ അവ തിരികെ മനസിലേക്ക് എത്തും. നിത്യജീവിതത്തില്‍ നമ്മള്‍ എന്തു ചെയ്യാന്‍ തുടങ്ങിമ്പോഴും അസ്വസ്ഥ ജനിപ്പിക്കാന്‍ ചിന്തകള്‍ കടന്നു വരും. ആ ചിന്തയെ പൂര്‍ത്തിയാക്കാതെ പിന്നെ മനസിന് സ്വസ്ഥത കിട്ടില്ല . ഇതെല്ലാം നിസാരമാണ്, വിഷമിക്കേണ്ട എന്ന് മനസിനെപ്പറഞ്ഞ് ബോധിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയാലും മനസും ബുദ്ധിയും ചിന്തകളില്‍ നിന്നും മുക്തമാകില്ല. ഇവിടെയാണ് മന്ത്രങ്ങളുടെ ശക്തി സഹായകമാകുന്നത്.

മന്ത്രത്തെ മനസിലേക്ക് ആവര്‍ത്തിച്ച് ഉറപ്പിക്കണം. ക്രമേണ മനസും മന്ത്രവും ഐക്യരൂപത്തിലെത്തും. പൂര്‍ണ്ണമായി മനസ് അര്‍പ്പിച്ച് ശ്രദ്ധാപൂര്‍വ്വം മന്ത്രങ്ങള്‍ ജപിക്കണം. വൈബ്രേഷന്‍ രൂപത്തിലാണ് മന്ത്രങ്ങള്‍ മനുഷ്യരിലേയ്ക്ക് ശക്തി പകരുന്നത്. മന്ത്രം നിറയുന്നതോടെ മനസ് അപാരമായ ശക്തി ഉളളതാകും. മന്ത്രത്തിന്റെ ശക്തി മനസിനു ബലം നല്‍കും. മന്ത്രം മനസില്‍ നിറയുന്നതോടെ ചിന്തകള്‍ ദുര്‍ബലമാകും. ചിന്തകളെ തുരത്താന്‍ മന്ത്രത്താല്‍ ശക്തി നേടിയ മനസിനാകും.

മനസിന്റെ അപാരമായശക്തിയെപ്പറ്റിയും അതെങ്ങനെ ഉപയോഗിക്കാം എന്നതാണ് അറിയേണ്ടത്. മന്ത്രംകൊണ്ട് ശക്തമാക്കുന്ന മനസിന്റെ ശക്തി വര്‍ഷങ്ങളോളം നിലനില്‍ക്കും. മനസ് ശാന്തമാക്കാന്‍ മന്ത്രജപം കൊണ്ട് കഴിയും. ശാന്തമാകുന്ന മനസിന് കാര്യപ്രാപ്തിയും കഴിവും കൂടുതലാണ്. മനസ് തുടര്‍ച്ചയായി ശാന്തമാകുന്ന അവസ്ഥ തുടര്‍ച്ചയായ മന്ത്രജപം കൊണ്ട് സാധ്യമാകുന്നു. മനസിനെ ശാന്തമാക്കാനുളള ഔഷധമാണ് മന്ത്രമെന്നതിനാല്‍തന്നെ ഉച്ചാരണം വളരെ പ്രധാന്യമാണ്. ഓം നമ ശിവായ എന്ന പഞ്ചാക്ഷരി ആയാലും രാമ രാമ മന്ത്രം ആയാലും ശരിയായ ഉച്ചാരണമാണ് മന്ത്രത്തെ ശക്തിയുളളതാക്കുന്നതും മനസിനെ വിശാലമാകാന്‍ സഹായിക്കുന്നതും. നിരാശയും ചിന്തകളും കൊണ്ട് അലയുന്ന മനസിനെ ശാന്തമാക്കാന്‍ മന്ത്രം ശരിയായ രീതിയില്‍ വേണം ചൊല്ലണ്ടത്. നല്ലൊരു ഗുരുവില്‍ നിന്നും മന്ത്രം സ്വീകരിക്കുന്നത് ഉത്തമമാണ്.

shortlink

Post Your Comments


Back to top button