
മുംബൈ : വിദേശനാണ്യ കരുതൽ ശേഖരം ഇടിഞ്ഞു. റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുകയറിയ സമയത്തായിരുന്നു നാണയ ഇടിവ് സംഭവിച്ചത്. ഏപ്രിൽ 20–ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 249.9 കോടി ഡോളർ കുറഞ്ഞ് 42358.2 കോടി ഡോളറിലെത്തി.
വിദേശ കറൻസികളുടെ ആസ്തി 249.2 കോടി ഡോളർ താഴ്ന്ന് 39848.5 കോടി ഡോളറിലെത്തി. കരുതൽ ശേഖരം കുറയാൻ കാരണം ഇതാണ്. സ്വർണത്തിന്റെ ശേഖരം 2148.4 കോടി ഡോളറിൽ മാറ്റമില്ലാതെ തുടർന്നു
Post Your Comments