വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നടപടി. ജിഡിഎയുടെ വൈസ് ചെയർപെഴ്സൻ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ചെയർപെഴ്സന്റെ ഭാഗം കേൾക്കാതെ സംപ്രേക്ഷണം ചെയ്ത രണ്ടു ചാനലുകള്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് ഗാസിയാബാദ് വികസന അതോറിറ്റിയുടെ (ജിഡിഎ) പരാതിയില്‍ രണ്ട് ഹിന്ദി ചാനലുകളായ സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ ചാനലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
എന്നാല്‍ ഈ വാര്‍ത്ത രണ്ടു ചാനലുകളും തള്ളി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് ഇരു ചാനലുകൾ അറിയിച്ചു. പ്രതികരണത്തിനായി മാധ്യമങ്ങൾ ചെയർപഴ്സൻ റിതു മഹേശ്വരിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ ലഭിച്ചില്ലെന്നും അവര്‍ വിശദീകരിച്ചു.
അനിൽ ജയ്ൻ എന്നയാൾ അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവയ്ക്കാതിരിക്കാൻ റിതു മഹേശ്വരിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും 50 ലക്ഷം രൂപ വീതം കൈക്കൂലിനൽകിയെന്ന് ത്രിലോക് അഗർവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനെ അറിയിച്ചിരുന്നു. ഈ പരാതി ആധാരമാക്കി ചാനലുകൾ തയാറാക്കിയ റിപ്പോർട്ടിനെക്കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നതെന്ന് എസ്എസ്പി വൈഭവ് കൃഷ്ണ അറിയിച്ചു.
അതിനിടെ, കെട്ടിട നിർമാതാവ് അനിൽ ജയ്നും ത്രിലോക് അഗർവാളിനും ഭാര്യയ്ക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്. രണ്ടുകേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
Post Your Comments