Latest NewsKeralaNews

മുഖ്യമന്ത്രിയ്ക്ക് ആശ്വാസമാകാൻ കഴിഞ്ഞേനെയെന്ന് ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കയറാതെ മടങ്ങി. എന്നാൽ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വരാത്തതില്‍ പരാതിയില്ലെങ്കിലും ദു:ഖമുണ്ടെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഇന്നലെ എറണാകുളത്ത് എത്തിയിരുന്നു.

എന്നാല്‍ പോകാന്‍ എളുപ്പമായിരുന്ന വരാപ്പുഴ വഴി സ്വീകരിക്കാതെ മറ്റ് വഴികളിലൂടെയാണ് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുത്തത്. ദേശീയപാതയിലൂടെ സഞ്ചരിക്കാതെ ഇടുങ്ങിയ പാതയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്തതെന്നാണ് ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം. എറണാകുളം ബോള്‍ഗാട്ടിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം അടക്കം ഏഴ് പരിപാടികളാണ് ഇന്നലെ മുഖ്യമന്ത്രിക്ക് എറണാകുളത്ത് ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും നാട്ടുകാരും. ഉച്ചയോടെത്തന്നെ മാധ്യമപ്രതിനിധികളും ശ്രീജിത്തിന്റെ വീട്ടിലെത്തി. എന്നാല്‍, പറവൂരിലെ ചടങ്ങ് കഴിഞ്ഞ് വാണിയക്കാട്-ആനച്ചാല്‍ റോഡിലൂടെ മുഖ്യമന്ത്രി ആലുവവഴി എറണാകുളത്തേക്ക് മടങ്ങി. ശ്രീനാരായണ ദര്‍ശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പറവൂരിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button