യുഎഇ: കുട്ടികൾക്കായി ദുബായ് പോലീസിന്റെ വ്യത്യസ്തമായ പെട്രോളിംഗ് ടീം. കുട്ടികളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും സ്പെഷ്യൽ ടീം ശ്രദ്ധിക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും, അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇരയാകുന്ന കുട്ടികളെ ബാധിക്കാത്ത രീതിയിലുള്ള അന്വേഷണമാകും ടീം നടത്തുക. മറ്റ് പോലീസുകാരിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാകും കുട്ടികളുടെ പോലീസ് പെരുമാറുക. കുട്ടികൾക്ക് തങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥരോടാണ് സംസാരിക്കുന്നതെന്ന് പോലും മനസിലാകില്ല.
ALSO READ: യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനൊപ്പം അത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായുള്ള അപബോധ ക്ളാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പോലീസ് നൽകും. അതിക്രമങ്ങളിൽ നിന്ന് സ്വയം എങ്ങനെ രക്ഷപ്പെടാമെന്നും കുട്ടികൾക്ക് ക്ലാസ് നൽകും.
Post Your Comments