കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്ഫോടനം. അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്റെ തുംലിങ്ടറിലെ ഖാണ്ഡ്ബാരി-9 ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് സ്ഫോടനമുണ്ടായത്. ഓഫീസിന്റെ ചുറ്റുമതിലിന് കേടുപാടുകൾ സംഭവിച്ചതായും അതേസമയം ആർക്കും പരിക്കേറ്റിട്ടില്ലെന്നും ശന്‍ഖുവാസഭ ജില്ലയുടെ ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ ശിവ് രാജ് ജോഷി അറിയിച്ചു.
Read also: പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധം ; സിബിഎസ്ഇ
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. 2014 നവംബര്‍ 25 നാണ് നിലയ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പിട്ടത്. നിലയം 2020 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സൂചന.
Post Your Comments