
പോത്തൻകോട് : രോഗിയുമായി പോയ ആംബുലൻസ് കാറുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രക്കാരന് പരിക്കേറ്റു. കാറിലിടിച്ചു നിയന്ത്രണം വിട്ട ആംബുലൻസ് വഴിയരികിൽ നിന്നയാളെ തട്ടിയിട്ടശേഷം മരത്തിലിടിച്ചു നിക്കുകയായിരുന്നു. ശേഷം ആംബുലൻസില്‍ ഉണ്ടായിരുന്ന വയോധികയായ രോഗിയെയും ഒപ്പമുണ്ടായിരുന്ന നാലുപേരെയും മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു.
ദേശീയ പാതയിൽ മംഗലപുരം ജംഗ്ഷനിലായിരുന്നു അപകടം. മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.മിനി ഓടിച്ചിരുന്ന കാറുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻവശത്തിടിച്ചു നിയന്ത്രണം വിട്ട ആംബുലൻസ് വഴിയരുകിൽ നിന്നിരുന്ന നെല്ലിമൂട് സ്വദേശി അഖിലേഷിനെ(32) തട്ടിയിട്ടശേഷം മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments