
ന്യൂഡല്‍ഹി•180 യാത്രക്കാരുമായി പറക്കുകയായിരുന്ന എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
രാവിലെ 10.30 ഓടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ എ.ഐ 825 വിമാനമാണ് സാങ്കേതിക തകാറിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങിയത്. 180 യാത്രക്കാരുമായി വിമാനം 10.58 ഓടെ സുരക്ഷിതമായി നിലത്തിറങ്ങിയെന്ന് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
Post Your Comments