യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെ കുറിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യേശുദാസിനെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കണം എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള നിലപാടുള്‍ മാറേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള മറ്റു മതസ്ഥര്‍ ക്ഷേത്രത്തില്‍ കയറാന്‍ പാടില്ല എന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

also read: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; തനിക്ക് മാത്രമായി വേണ്ടെന്ന് യേശുദാസ്

കേരളത്തില്‍ മാത്രമാണ് ഇത്തരം ഒരു പ്രവണത കണ്ടു വരുന്നത്. ഈ തീരുമാനങ്ങള്‍ തിരുത്തേണ്ട കാലം അതിക്രമിച്ചതായും അദേഹം വ്യക്തമാക്കി.

Share
Leave a Comment