ലക്‌നൗ: എല്ലാ ജില്ലകളിലും മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി പോലീസ്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന മീഡിയസെല്‍ സ്ഥാപിക്കുന്നതിന്റെ പ്രധാന ലക്ഷ്യം കേസുകളും മറ്റും സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുക എന്നതാണ്.
ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലുമാണ് പോലീസ് മീഡിയസെല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേസുകളും അന്വേഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറുക, ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ ഈ സെല്ലുകളായിരിക്കും നിയന്ത്രിക്കുക.
മീഡിയ സെല്ലുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ നമ്പറായിരിക്കും ഇനി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുക. ഇവര്‍ മുഖേനയാകും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക. ഈ ഒരു നിര്‍ണായക തീരുമാനത്തിലൂടെ വലിയ മാറ്റങ്ങളാകും ഉത്തര്‍പ്രദേശില്‍ ഇനിയുണ്ടാവുക. മീഡിയസെല്‍ പൂര്‍ണ വിജയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും പോലീസുമിപ്പോള്‍.
Post Your Comments