Life StyleFood & CookeryHealth & Fitness

വെറും 2 ആഴ്ച കൊണ്ട് കുടവയര്‍ കുറയ്ക്കാന്‍ 5 പാനീയങ്ങള്‍

അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ ഒട്ടുമിക്ക ആളുകളും. എന്നാല്‍ തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. അത്തരത്തില്‍ പരാജിതരായിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയിതാ…. ഈ അഞ്ച് പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ അമിതവണ്ണവും കുടവയറും പമ്പകടക്കും.

1. കുക്കുമ്പര്‍ – ചെറുനാരങ്ങ – പുതിനയില ജ്യൂസ്
കുക്കുമ്പര്‍: 1
ചെറുനാരങ്ങ: 1
പുതിനയില: കുറച്ച്
പൊടിയായി നുറുക്കിയ ഇഞ്ചി: 2 ടേബിള്‍ സ്പൂണ്‍
വെള്ളം

കുക്കുമ്പര്‍ മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി അതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക, ശേഷം പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 2 ആഴ്ച തുടര്‍ച്ചയായി ദിവസവും രാവിലെ കുടിയ്ക്കുക.

2. വെളുത്തുള്ളി – തേന്‍ – ചെറുനാരങ്ങാ വെള്ളം
വെളുത്തുള്ളി അല്ലി: 3 എണ്ണം
തേന്‍: 1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ
ചെറുചൂട് വെള്ളം
ചെറുചൂടുവെള്ളത്തില്‍ തേന്‍ ഒഴിച്ച്, നാരങ്ങാ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം വെളുത്തുള്ളി അല്ലി കടിച്ച് ചവച്ച് കഴിക്കണം. തുടര്‍ന്ന് തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ വെള്ളം കുടിയ്ക്കുക.

3. റാഡിഷ് – വെളുത്തുള്ളി – ഇഞ്ചി – ചെറുനാരങ്ങ – തേന്‍ – കറുവാപ്പട്ട ജ്യൂസ്
ഹോഴ്‌സ് റാഡിഷ് (ഒരിനം റാഡിഷ്) – 100ഗ്രാം
വെളുത്തുള്ളി അല്ലി
ഇഞ്ചി: ഒരു ചെറിയ കഷ്ണം
ചെറുനാരങ്ങ: 3 അല്ലി
തേന്‍: 4 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട: 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കുക. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് കുടിയ്ക്കുക.

4. കറ്റാര്‍ വാഴ ജ്യൂസ് 2 ടേബിള്‍ സ്പൂണ്‍ ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ ഭക്ഷണത്തിന് മുന്‍പായി കുടിയ്ക്കുക.

5. 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനീഗര്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ ഒരു സ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി കുടിയ്ക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button