![](/wp-content/uploads/2018/04/Nyotaimori.png)
ഭക്ഷണത്തിന്റെ വിവിധ രുചികള്‍ തേടി പോകുന്നവനാണ് മനുഷ്യര്‍. മാത്രമല്ല ഭക്ഷം വിളമ്പുന്നതിലും പലപ്പോഴും പലയിടത്തും പല രീതികളാണ്. ഇത്തരത്തില്‍ ഒരു വ്യത്യസ്ത രീതിയാണ് ജപ്പാനിലുമുള്ളത്. ഇവിടെ ഭക്ഷണം വിളമ്പുന്നത് പ്ലേറ്റുകളിലോ ഇലകളിലോ അല്ല. മറിച്ച് മനുഷ്യ ശരീരങ്ങളിലാണ്. നഗ്നമായ മനുഷ്യ ശരീരത്തിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.
ജാപ്പനീസിലെ ന്യോതൈമോറി എന്നൊരു ടേമാണിത്. സ്ത്രീകളുടെ നഗ്നശരീരത്തില്‍ ഭക്ഷണം വിളമ്പുന്നതിനെയാണ് ന്യോതൈമോറി എന്ന് പറയുന്നത്. പുരുഷന്മാരുടെ നഗ്നശരീരത്തിലാണ് ഭക്ഷണം വിളമ്പുന്നതെങ്കില്‍ ഇതിനെ നന്തയ്‌മോറി എന്നും പറയും.
ജപ്പാന്‍ കാരുടെ വളരെ പഴക്കം ചെന്ന ആചാരങ്ങളില്‍ ഒന്നാണിത്. പലപ്പോഴും മോഡലുകളാണ് ഇത്തരത്തില്‍ മേശയില്‍ കിടക്കുന്നത്. ഇവരുടെ ശരീരത്തിലാണ് ഭക്ഷണം വിളമ്പുന്നത്. ഇത്തരത്തില്‍ ഭക്ഷണം ശരീരത്തില്‍ വിളമ്പാന്‍ അനുവദിച്ച് കിടക്കുമ്പോള്‍ വന്‍ പ്രതിഫലമാണ് മോഡലുകള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ നിരവധി മോഡലുകള്‍ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോള്‍ ജപ്പാനില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം ഭക്ഷണ രീതികളുണ്ട്.
ഭക്ഷണം വിളമ്പുന്നത് മുതല്‍ അഥിതികള്‍ കഴിച്ചു തീരുന്നത് വരെ മോഡലുകള്‍ അനങ്ങാതെ കിടക്കണം. മാത്രമല്ല അഥിതികളോട് സംസാരിക്കുവാനും പാടില്ല.
Post Your Comments