മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവിന്റെ കൊലപതാകത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീവണ്ടിയിലെ ശിവസേന നേതാവായിരുന്നു ശൈലേഷ് നിംസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വൈശാലി\യെ പൊലീസ് പിടികൂടിയത്. ഷഹാപൂര്‍ താലൂക്കിലെ ശിവസേന നേതാവായിരുന്ന ശൈലേഷിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ ഗണേഷ് പുരിയിലെ കാട്ടില്‍ നിന്നും നാല് ദിവസം മുന്‍പാണ് കണ്ടെത്തിയത്.
അന്വേഷണത്തില്‍ പ്രമോദ് ലൂട്ടെ എന്നായാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശൈലേഷിന്റെ ഭാര്യ വൈശാലിയുടെ പങ്ക് പുറത്തു വന്നത് . മറ്റൊരു സ്ത്രീയുമായമുള്ള ഭര്‍ത്താവിന്റെ ബന്ധം കുടുംബത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചെന്നും ഇതുമൂലം താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനുള്ള രേഖയില്‍ ശൈലേഷ് ബലമായി ഒപ്പു വെപ്പിക്കുകയും ചെയ്യതെന്നും വൈശാലി പൊലീസിനോട് പറഞ്ഞു.
ഇതിന്റെ ദേഷ്യത്തിലും സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി പ്രതിയായ പ്രമോദിനെ ഒന്നര ലക്ഷം രൂപ നല്‍കിയതായും വൈശാലി കുറ്റസമ്മതം നടത്തി. കേസില്‍ ഇവരെ സഹായിച്ച രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു
Post Your Comments