KeralaLatest NewsNews

അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സനല്‍ കുമാര്‍ ശശിധരന്‍

അശ്വതി ജ്വാലയ്ക്ക് പിന്തുണയുമായി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്‍. അശ്വതി ജാലയ്ക്കും ദീപക് ശങ്കരനാരായണനുമെതിരെ കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യ സമ്പ്രദായത്തില്‍ പൊലീസ് ഏകാധിപത്യപ്രവണതയുള്ള മര്‍ദ്ദനോപകരണമായിട്ടല്ല പ്രവര്‍ത്തിക്കണ്ടതെന്ന് സംവിധായകൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതികരണം.

read also: തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അശ്വതി ജ്വാലയുടെ പ്രതികരണം (വീഡിയോ)

ഇവർക്കെതിരെയുള്ള ഉള്ള പൊലീസ് കേസുകള്‍ നിയമം നിയമത്തിന്റെ വഴിനടക്കുന്നതാണെന്ന് ലാഘവ ബുദ്ധിയോടെ പറയുന്നവര്‍ അത്താഴപ്പട്ടിണി കിടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ നിത്യവും ഫയല്‍ ചെയ്യുന്ന പരാതികളി ന്മേല്‍ കേസ് രജിസ്‌ട്രേഷനും അന്വേഷണവും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച്‌ നോക്കേണ്ടിയിരിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

ഭരിക്കുന്നത് ഇടത് പക്ഷമായതുകൊണ്ട് മാത്രം വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരമാണന്നും സനല്‍ കുമാര്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

 

ജനാധിപത്യ സമ്പ്രദായത്തില്‍ പൊലീസ് ഏകാധിപത്യപ്രവണതയുള്ള മര്‍ദ്ദനോപകരണമായിട്ടല്ല പ്രവര്‍ത്തിക്കണ്ടത്. നിയമം നിയമത്തിന്റെ വഴിനോക്കട്ടെ എന്ന നിര്‍മമതയോടെയുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ മര്‍ദ്ദനോപാധി എന്ന നിലയ്ക്കുള്ള നിയമത്തിന്റെ ദുരുപയോഗ സാധ്യതകളെ പൂര്‍ണമായും മനസിലാക്കാതെയുള്ളതാണ്. അശ്വതി ജ്വാലക്കെതിരെയും ദീപക് ശങ്കരനാരായണനെതിരെയും ഉള്ള പൊലീസ് കേസുകള്‍ നിയമം നിയമത്തിന്റെ വഴിനടക്കുന്നതാണെന്ന് ലാഘവ ബുദ്ധിയോടെ പറയുന്നവര്‍ അത്താഴപ്പട്ടിണി കിടക്കുന്നവര്‍ പോലീസ് സ്റ്റേഷനില്‍ നിത്യവും ഫയല്‍ ചെയ്യുന്ന പരാതികളിന്മേല്‍ കേസ് രജിസ്‌ട്രേഷനും അന്വേഷണവും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച്‌ നോക്കേണ്ടിയിരിക്കുന്നു. പോലീസിനെ ഉള്‍പ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കൂടിയാണ് ജനാധിപത്യത്തില്‍ ഭരണകൂടത്തെ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നത്. അതല്ല പൊലീസ് പൊലീസിന്റെ ജോലി നോക്കിക്കോളും എന്നാണെങ്കില്‍ ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും ഒന്നും ആവശ്യമില്ലല്ലോ. ഭരിക്കുന്നത് ഇടത് പക്ഷമായതുകൊണ്ട് മാത്രം വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരമാണ് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button