Latest NewsKeralaNews

ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ പോയ മലപ്പുറം സ്വദേശിയായ യുവാവിനെ കാണാനില്ല

പൊന്നാനി: ഗള്‍ഫിലെ ജോലി മതിയാക്കി പുതിയ ബിസിനസ് തുടങ്ങാന്‍ ബാംഗ്ലൂര്‍ പോയ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചങ്ങരംകുളത്തിന് സമീപം കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (35)യെ ആണ് കാണാതായത്. ഏപ്രില്‍ 5 മുതലാണ് ഇയാളെ കാണാതായത്. ഗള്‍ഫിലെ ജോലി മതിയാക്കി ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ സുഹൃത്തുക്കളുമൊന്നിച്ച്‌ പോയതായിരുന്നു മുഹമ്മദ് ഷാഫി.

ഇതിനിടയില്‍ ബാംഗ്ലൂരിലെ താമസസ്ഥലത്തുനിന്നും ബാഗുമായി മുഹമ്മദ് ഷാഫിയെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍ ഇതുവരെ. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കിയത്. പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഏറെ വിഷമത്തിലായിരുന്നു ഇയാള്‍ എന്ന് പറയപ്പെടുന്നു.

ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ വഴിയും യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ യുവാവിനെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ചങ്ങരംകുളം പോലീസിന്റെ 0494 2650437 എന്ന നമ്പറിലോ ബന്ധുക്കളുടെ 7907752350, 9633429636, 9633439207 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ചങ്ങരംകുളം പോലിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button