KeralaLatest NewsNews

കണ്‍സഷന്‍ നിര്‍ത്തിയാല്‍ ബസുകള്‍ കട്ടപ്പുറത്തിരിക്കും, പ്രൈവറ്റ് ബസ് നടപടിക്കെതിരെ എസ്എഫ്‌ഐ

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിലപാടിനെതിരെ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ യാത്രാ അവകാശം ബസ് മുതലാളിമാരുടെ ഔദാര്യമല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. ബസ് മുതലാളിമാര്‍ എന്നുമുതല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ നോക്കുന്നോ അന്നു മുതല്‍ ഒരു പ്രൈവറ്റ് ബസും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. ജനങ്ങളെ വെല്ലുവിളിച്ച്കൊണ്ട് ഏകപക്ഷീയമായ തീരുമാനവുമായി പോകാനാണ് ഇവരുടെ പരിപാടിയെങ്കില്‍ ബസുകള്‍ കട്ടപ്പുറത്തിരിക്കേണ്ടിവരുമെന്നും വിജിന്‍ വ്യക്തമാക്കി.

ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നും ബസ് ഓണേഴ്‌സ് കോര്‍ഡിനഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നത്. കൊച്ചിയില്‍ സംഘടനയുടെ യോഗം ചേര്‍ന്നശേഷമാണ് തീരുമാനം അറിയിച്ചത്.

ബസില്‍ കയറുന്ന 60 ശതമാനം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒരു യാത്രക്കാര്‍ക്കും ഇളവ് അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്നും ടിക്കറ്റിന്റെ മുഴുവന്‍ തുകയും ഈടാക്കും. ഇത് എല്ലാ യാത്രക്കാര്‍ക്കും ബാധകമാണെന്നും ബസുടമകള്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബസ് ഉടമകളുടെ തീരുമാനത്തിനെതിരെ എംഎല്‍എ എം സ്വരാജും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button