ബെംഗളൂരു•25 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്ന് എസ്.ഡി.പി.ഐ ആദ്യം പ്രഖ്യാപിച്ചിരുന്നെന്‍കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയാണെന്നാണ് അറിയിച്ചു. എസ്.ഡി.പി.ഐ വോട്ട് നേടാനിടയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വോട്ടിനെ ഭിന്നിപ്പിക്കുമെന്നും, അത് ബി ജെ പി യ്ക്ക് സഹായകമാകുമെന്നും ഉള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് മൂന്നു സ്ഥാനാര്‍ത്ഥികളെ ഒഴിച്ച് മറ്റെല്ലാവരെയും പിന്‍വലിക്കുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരിക്കുന്നത്.
ബി ജെ പി യ്ക്ക് വിജയ പ്രതീക്ഷ ഇല്ലാത്ത മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് ഫലത്തില്‍ എസ്.ഡി.പി.ഐ മത്സരിക്കുക. അതില്‍ തന്നെ മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ കഴിഞ്ഞതവണ എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്ത് എത്തിയതാണ്. മറ്റുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുള്ള നീക്കുപോക്കിന്‍റെ അടിസ്ഥാനത്തില്‍ നരസിംഹരാജയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദിന്‍റെ വിജയം ഉറപ്പാക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ടാകാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ബി ജെ പി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്കെതിരായ കേസുകളില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും, കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കി വീണ്ടും സിദ്ധരാമയ്യ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുന്നതാണ് തങ്ങള്‍ക്ക് ഗുണം ചെയ്യുന്നതെന്നുമാണ് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വത്തിന്‍റെ വീലയിരുത്തല്‍ എന്നറിയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി മൂന്നു ശതമാനം വോട്ടു നേടിയ എസ്.ഡി.പി.ഐ യുടെ നിലപാടു 25 മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായേക്കും.
Post Your Comments