Latest NewsDevotional

ശനി വ്രതം ശാസ്താവിന്; ഓരോ ദിവസത്തെയും വ്രതത്തിന്റെ പ്രാധാന്യങ്ങള്‍ അറിയാം

ഇഷ്ടകാര്യ സിദ്ധിയ്ക്കായി പ്രാര്‍ത്ഥനയും പൂജകളും നടത്തുന്നവരാണ് ഭക്തര്‍. ഇതിനൊപ്പം നമ്മള്‍ വ്രതങ്ങളും എടുക്കാറുണ്ട്. മനശുദ്ധിയും ശാന്തിയും ലഭിക്കുന്നതിനായാണ് നമ്മളില്‍ പലരും വ്രതം ആചരിക്കുന്നത്‌. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ട്‌. ഏതൊക്കെ ദിവസം ആരെയൊക്കെയാണ് ഭജിക്കേണ്ടത് എന്നറിയാം.

രോഗമുക്തിക്കായി സൂര്യഭാഗവാനെയാണ് ഞയറാഴ്ചകളില്‍ പ്രാര്‍ത്ഥിക്കേണ്ടത്‌. രാവിലെ കുളിച്ചു ആദിത്യ പൂജ ചെയ്യുന്നതിനൊപ്പം സൂര്യഗായത്രി മന്ത്രം ജപിക്കണം.

ശിവപ്രീതിക്കാണ്‌ തിങ്കളാഴ്ച വ്രതം. പാര്‍വ്വതി-പരമേശ്വര പൂജയാണ്‌ തിങ്കളാഴ്ച വ്രതത്തിന്‍റെ പ്രധാന്യം. ചൈത്രം, വിശാഖം, ശ്രാവണം, കാര്‍ത്തികമാസ വ്രതങ്ങള്‍ ഏറെ പ്രധാനമാണ്‌.

ദേവീ പ്രീതിക്ക് ചൊവ്വവ്രതം പ്രധാനമാണ്‌. എന്നാല്‍ ചിലയിടങ്ങളില്‍ ഗണപതി പ്രീതിയ്ക്കായും ചൊവ്വാദോഷം അകറ്റുന്നതിന്‌ ഹനുമത്‌ പ്രീതിക്കായി ചൊവ്വാവ്രതം എടുക്കാറുണ്ട്‌.

സന്തതികളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്കായി രക്ഷിതാക്കള്‍ ആചരിക്കുന്ന വ്രതമാണ്‌ ബുധനാഴ്ച വ്രതം. ശ്രീകൃഷ്ണനെയാണ്‌ ഈ ദിവസം പ്രാര്‍ത്ഥിക്കുന്നത്‌.

ലോക പരിപാലകനായ വിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള വ്രതമാണ്‌ വ്യാഴാഴ്ച വ്രതം. ശ്രീരാമപ്രീതിക്കും മുരുക പ്രീതിക്കും ഈ ദിവസത്തെ വ്രതശുദ്ധി സഹായിക്കും.

വിവാഹതടസം വരുന്നവരാണ്‌ വെള്ളിയാഴ്ച വ്രതം പൊതുവെ ആചരിക്കുക. ദേവീസ്തുതിയാണ്‌ ഈ ദിവസത്തെ പ്രധാന പ്രാര്‍ത്ഥനാ രീതി.

ശനിയുടെ ദോഷങ്ങളില്‍ നിന്ന്‌ മോചനത്തനാണ്‌ ശനി വ്രതം എടുക്കുന്നത്‌. ശാസ്താവിനെ പൂജിക്കുകയാണ്‌ പ്രധാനം.

ഓരോ ദിവസങ്ങളിലേയും നിത്യവൃതത്തിന്‌ ഓരോ ഫലവും ചിട്ടയും ഉണ്ട്‌. കുളിയിലൂടെ ശരീരശുദ്ധിയും ആഹാരനിയന്ത്രണത്തിലൂടെ ആന്തരിക ശുദ്ധിയും വരുത്തണം. മനശുദ്ധിക്കായി ഈശ്വര ആരാധന നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button