ദുബായ് : ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍. ശിശു രോഗ വിദഗ്ദ്ധന്, ഓങ്കോളജിസ്റ്റ്, ഡോക്ടര്‍മാരും ജനറല്‍ ഫിസിഷ്യനുമാണ് 11 വയസുള്ള ആണ്‍കുട്ടിയെ കോമ സ്റ്റേജിലാക്കിയെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. നാല് വര്‍ഷമായി ആണ്‍കുട്ടി അബോധാവസ്ഥയിലാണ്.
2014 ജൂലൈയിലാണ് സംഭവം ഉണ്ടായത്. സിറിയന്‍ പൗരനായ ശിശുരോഗ വിദഗ്ദ്ധന്, ബ്രീട്ടീഷ് പൗരനായ ഓങ്കോളജിസ്റ്റ്, ഇറാഖി പൗരനായ ജനറല്‍ ഫിസിഷ്യന്‍ എന്നിവര്‍ ഇപ്പോള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുകയാണ്. രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് എമിറേറ്റി അഭിഭാഷകന് അവാത്വിഫ് മുഹമ്മദ് പറഞ്ഞു.
2014 ജൂലൈയിലാണ് പാലസ്തീന് ബാലനെ വിട്ടു മാറാത്ത തലവേദനയുമായി ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന് കുട്ടിയ്ക്ക് പല ടെസ്റ്റുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിന് മെനിഞ്ചെറ്റിസ് ആണെന്ന് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. അതിനുള്ള ചികിത്സയും ആരംഭിച്ചു
എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ കിടക്കയില്‍ രക്തതുള്ളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് ഡോക്ടറെ വിവരമറിയിച്ചു. എന്നാല്‍ തല സിടി സ്കാനിംഗിനു വിധേയമാക്കിയതിനു ശേഷം മാത്രമേ അസുഖം എന്താണെന്ന് പറയാനാകൂവെന്ന് ഡോക്ടര്‍ അറിയിച്ചു.
എന്നാല്‍ ടെസ്റ്റ് റിപ്പോര്‍ട്ടില്‍ മെനിഞ്ചെറ്റിസ് അല്ലെന്നും തലയില്‍ വലിയ മുഴ ഉണ്ടെന്ന്് കണ്ടെത്തുകയുമായിരുന്ന. ഇതേ തുടര്‍ന്ന കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചു.
ആ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിനുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് വേദന കൂടിയതല്ലാതെ വേറൊരു മാറ്റവും കണ്ടില്ല.
ഇതിനിടെ ബ്രിട്ടീഷ് ഓങ്കോളജിസ്റ്റ് കുട്ടിയെ പരിശോധിക്കുകയും മരുന്നുകള്‍ കൊടുക്കുകയും ചെയ്തു. കുട്ടിയ്ക്ക് നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ നില മോശമാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Post Your Comments