
എറണാകുളം: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിനായി ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ടരലക്ഷം രൂപ കുടുംബത്തിന് നല്‍കി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ചടങ്ങില്‍ വച്ച്, കോണ്‍ഗ്രസ് സമാഹരിച്ച രണ്ടരലക്ഷം രൂപയുടെ നിക്ഷേപം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറിയിരുന്നു
Post Your Comments