CinemaLatest NewsNewsInternational

നിര്‍മ്മാതാവ് ഉറക്കത്തില്‍ തന്റെ കന്യകാത്വം നശിപ്പിച്ചതായി നടിയുടെ ആരോപണം

കാസ്റ്റിങ് കൗച്ച്‌ പോലെയുള്ള മോശം സംഭവത്തെക്കുറിച്ച്‌ പലരും തുറന്നുപറഞ്ഞതിന് ശേഷം നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുകൾ നടത്തിയത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ തുടരുന്നതിനിടയിലാണ് തന്റെ അനുഭവം പങ്കുവെച്ച്‌ എയ്മി ഷൂമര്‍ രംഗത്തെത്തിയിട്ടുള്ളത്. സ്റ്റാന്‍റപ്പ് കോമഡിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എയ്മി. കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ഓപ്ര വിന്‍ഫ്ര ഷോയ്ക്കിടെയാണ് താരം കാര്യങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. പരിപാടിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉറക്കത്തിനിടയിലാണ് തനിക്ക് കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ് താരം പറയുന്നത്. ഉഭയസമ്മതപ്രകാരമുള്ള അനുഭവമായിരുന്നില്ല അത്. കാമുകന്‍ നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയിരുന്നില്ല. അതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. തന്നെ സംബന്ധിച്ച്‌ വലിയൊരു ഷോക്കാണ് ആ അനുഭവം നല്‍കിയതെന്നും എയ്മി പറയുന്നു.

അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് എയ്മി ഇക്കാര്യം വ്യക്തമാക്കിയത്. കാമുകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരത്തിലൊരു സംഭവം. അതുകൊണ്ട് തന്നെ ആദ്യം ദേഷ്യമായിരുന്നു തോന്നിയത്. എന്നും താങ്ങും തണലുമായി നില്‍ക്കേണ്ട വ്യക്തിയില്‍ നിന്നും ഇത്തരത്തിലൊരു ദുരനുഭവമുണ്ടായാല്‍ ആരായാലും തളര്‍ന്നുപോകില്ലേ, തന്‍റെ ദേഷ്യം അടക്കുന്നതിനായി അദ്ദേഹം ശ്രമിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും സഹതാപമാണ് തോന്നിയതെന്നും എയ്മി പറയുന്നു.

തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്‌ എയ്മി ഷൂമര്‍ തുറന്നുപറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം പലരും മുന്‍പുണ്ടായിരുന്നു പ്രണയ ബന്ധത്തെക്കുറിച്ച്‌ സംസാരിക്കാറില്ല. അക്കാര്യത്തിലും എയ്മി വ്യത്യസ്തയായിരിക്കുകയാണ്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിന്റെ തുറന്നുപറച്ചിലില്‍ ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

കിഡ്നി ഇന്‍ഫക്ഷനെത്തുടര്‍ന്ന് താനിപ്പോള്‍ ആശുപത്രിയിലാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍ റെക്ക് എന്ന ചിത്രത്തിലൂടെയാണ് എയ്മി അഭിനയം തുടങ്ങിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരത്തിന് ഗോള്‍ഡന്‍ ഗ്ലോബുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button