അബുദാബി ; അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട 999 എന്ന നമ്പറിലേക്ക് അനാവശ്യമായി വിളിക്കുന്നവർക്ക് പ്രത്യേകിച്ച് സ്വദേശി യുവാക്കൾക്കു കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. നവ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കു വെച്ച് കൊണ്ടാണ് സംഭവത്തിന് പിന്നിലെ ഗൗരവത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നത്.
#شرطة_أبوظبي تدعو الجمهور إلى إستخدام رقم الطوارئ (999) في حالة الضرورة الحقيقية فدقائق لمكالمة عادية قد تساوي انقاذ حياة او حل لإشكالية ما من متصل آخر. كن مبادراً و لاتتردد في طلب المساعدة ..نحن نعمل من أجل أمنكم و إسعادكم بتوفير أفضل الخدمات على مدار الساعة. pic.twitter.com/jh4qtQIuV4
— شرطة أبوظبي (@ADPoliceHQ) April 27, 2018
ഇത്തരത്തില്‍ അനാവശ്യമായുള്ള കോളുകള്‍ കാരണം ലൈനുകള്‍ എന്‍ഗേജ്ഡ് ആകുന്നു. ഇതുമൂലം അടിയന്തരമായി സാഹായത്തിന് വിളിക്കുന്നവർക്ക് അത് ലഭിക്കാതെ വരുന്നു. അതിനാൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്നും, നിങ്ങൾ അനാവശ്യമായി വിളിക്കുന്ന സമയം ഒഴിവാക്കിയാൽ അത് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാഹായിക്കുമെന്നുള്ള നിർദേശമാണ് പോലീസ് ഈ വീഡിയോ സന്ദേശത്തിലൂടെ പങ്ക് വെക്കുന്നത്.
ഈ വർഷമാദ്യം ഒരു കുട്ടി ഈ നമ്പറിലേക്ക് വിളിച്ച് ഉദ്യോഗസ്ഥരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ജനങ്ങൾക്കിടയിൽ ഈ നമ്പറിന്റെ പ്രാധാന്യത്തെ കുറിച്ചും അനാവശ്യ വിളികൾ ഒഴിവാക്കുന്നതിനെ കുറിച്ചുമുള്ള ഒരു ബോധവൽക്കരണ പരിപാടി നടത്തിയിരുന്നു. ശേഷമാണ് ഇത്തരമൊരു വീഡിയോ സന്ദേശവുമായി അബുദാബി പോലീസ് രംഗത്തെത്തിയത്.
also read ;ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍
Post Your Comments